മൻസൂറിനെ കൊല്ലാൻ മാത്രം ക്രൂരനാണ് ഞാൻ എന്ന് വിശ്വസിക്കുന്നുണ്ടോ? ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ കീഴടങ്ങി മൻസൂർ വധക്കേസ് പ്രതി സുഹൈൽ

Friday 16 April 2021 7:14 PM IST

കണ്ണൂർ: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സൂഹൈൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

പെരിങ്ങളത്തെ ഡി.വൈ.എഫ്‌.ഐയുടെ മേഖലാ ട്രഷററാണ് സുഹൈൽ. കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ഇയാളുടെ അവകാശവാദം. വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈൽ പറയുന്നു.

സുഹൈലിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ് മൻസൂറിന്റെ കുടുംബത്തിന്റെ പരാതി. എന്നാൽ മൻസൂറുമായിവളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നാണ് സുഹൈൽ പറയുന്നത്. കേസിൽ സുഹൈൽ അടക്കം എട്ട് പ്രതികളാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. കേസിലെ അഞ്ചാം പ്രതിയാണ് സുഹൈൽ.

സുഹെെലിന്റെ ഫേസ്ബുക്ക് പോസ്റ്റ്