ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ഇനി നിങ്ങൾ പറയരുത്,​ വിമർശനവുമായി പാർവതി

Friday 16 April 2021 11:00 PM IST

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയും ബംഗാളിൽ കേന്ദ്രമന്ത്രി അമിത് ഷാ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ രൂക്ഷമായി വിമ‌ർശിച്ച് നടി പാർവതി തിരുവോത്ത്. ബംഗാളിൽ ഇന്ന് നടന്ന അമിത് ഷായുടെ പൊതുയോഗങ്ങളെയും റോഡ് ഷോയും ചൂണ്ടിക്കാട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതിയുടെ വിമർശനം. ഈ സർക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുതെന്ന് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

നേരത്തേ, കുംഭമേളയ്‌ക്കെതിരെയും നടി രംഗത്തെത്തിയിരുന്നു. തബ്‌ലീഗ് ജമാഅത്തിനെതിരെ വിമർശനവുമായി രംഗത്തുവന്നവർക്ക് കൊവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കുന്നവർക്ക് പരാതിയില്ലേയെന്നായിരുന്നു പാർവതി ചോദിച്ചത്. കുംഭമേളയിൽ പങ്കെടുത്തവരിൽ നൂറിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചതിന്റെ വാർത്തയും പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.