ഇ.ഡി രേഖകൾ നൽകിയ രീതി ശരിയായില്ലെങ്കിലും തള്ളാതെ

Saturday 17 April 2021 12:33 AM IST

കൊച്ചി: കേസുകൾ റദ്ദാക്കാൻ ഇ.ഡി നൽകിയ ഹർജിക്കൊപ്പം രേഖകൾ നൽകിയ രീതി ശരിയായില്ലെങ്കിലും അതിന്റെ പേരിൽ ഹർജികൾ തള്ളാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇ.ഡിയുടെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ സ്വന്തംനിലയ്ക്ക് നൽകിയ ഹർജിക്കൊപ്പം ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വ്യക്തിപരമായി നൽകിയ ഹർജിയിൽ അന്വേഷണവിവരങ്ങൾ കൂട്ടിച്ചേർത്തത് നിയമപരമല്ലെന്നും ഇത്തരം ഹർജികൾ നിലനിൽക്കില്ലെന്നുമുള്ള സർക്കാരിന്റെ വാദംതള്ളിയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്. വ്യക്തിപരമായി നൽകിയ ഹർജിയാണെങ്കിലും ഇതിന് ഒൗദ്യോഗിക അനുമതിയുണ്ടെന്ന് സോളിസിറ്റർ ജനറൽ ഹാജരായതിൽനിന്ന് വ്യക്തമാണെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. രേഖകൾ നൽകിയ രീതിയും കേസിൽ കക്ഷിയല്ലാത്തവരെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചതും ശരിയല്ലെന്ന സർക്കാരിന്റെ വാദത്തിൽ ചില വസ്തുതകളുണ്ട്. ഇ.ഡി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽനിന്നുള്ള വിവരങ്ങളാണ് ഹർജിക്കൊപ്പം നൽകിയതെന്ന വിശദീകരണമാണ് ഹർജിക്കാരൻ ഇതിന് നൽകിയത്. അങ്ങനെയെങ്കിൽ മുഴുവൻ രേഖകളും ഹാജരാക്കണമായിരുന്നു. ഹർജിക്കാരൻ ഇഷ്ടപ്രകാരം ചിലരേഖകൾ മാത്രം ഹാജരാക്കിയത് വിമർശിക്കപ്പെടേണ്ട നടപടിയാണ്. എങ്കിലും ഹർജി തള്ളാൻ ഇത് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 കേ​സി​ൽ​ ​പോ​ര​ടി​ച്ച് ഇ.​ഡി​യും​ ​സ​ർ​ക്കാ​രും

ഇ.​ഡി ​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​ജൂ​ലാ​യ് 13​ന് ​കേ​സ് ​ 2020​ ​ആ​ഗ​സ്റ്റ് ​അ​ഞ്ചു​മു​ത​ൽ​ 17​വ​രെ​ ​സ്വ​പ്ന​യെ​ ​ചോ​ദ്യം​ ​ചെ​യ്യൽ ​ ​സ്വ​പ്ന​യു​ടെ​ ​ശ​ബ്ദ​രേ​ഖ​ ​പു​റ​ത്തു​വ​ന്ന​തി​നെ​തി​രെ​ ​ജ​യി​ൽ​ ​ഡി.​ജി.​പി​ക്ക് ​പ​രാ​തി ​ ​ഇ.​ഡി​ക്കെ​തി​രെ​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സെ​ടു​ത്ത​തോ​ടെ​ ​സ​മ്മ​ർ​ദ്ദ​ത്തിൽ ​ ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​മാ​ർ​ച്ച് 22​ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി ​ ​മാ​ർ​ച്ച് 23​ന് ​സ്പീ​ക്ക​ർ​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ​ഒ​മാ​നി​ലെ​ ​കോ​ളേ​ജി​ൽ​ ​നി​ക്ഷേ​പ​മു​ണ്ടെ​ന്ന​ ​മൊ​ഴി​പു​റ​ത്ത് ​ ​സ്പീ​ക്ക​ർ​ ​ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​ ​വി​ളി​ച്ചെ​ന്ന​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി​യും​ ​പു​റ​ത്ത് ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​തു​ഷാ​ർ​മേ​ത്ത​യു​ൾ​പ്പെ​ടെ​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ഹാ​ജ​രാ​യി​ ​വാ​ദി​ച്ചു ​ ​സ​ന്ദീ​പി​ന്റെ​ ​ക​ത്തി​നെ​ത്തു​ട​ർ​ന്ന് ​ക്രൈം​ബ്രാ​ഞ്ചെ​ടു​ത്ത​ ​ര​ണ്ടാം​ ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ഹ​ർ​ജി ​ ​ഏ​പ്രി​ൽ​ ​ഒ​മ്പ​തി​ന് ​വാ​ദം​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഹ​ർ​ജി​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​വി​ധി​വ​ന്നു

സ​ർ​ക്കാർ ​ ​സ്വ​പ്ന​യു​ടെ​ ​ശ​ബ്ദ​രേ​ഖ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​ർ​ച്ച് 17​ന് ​ഇ.​ഡി​ക്കെ​തി​രെ​ ​കേ​സ് ​ ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​ജ​യി​ലി​ലെ​ത്തി​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തൽ ​ ​ഇ.​ഡി​ക്കെ​തി​രെ​ ​ര​ണ്ട് ​വ​നി​താ​ ​പൊ​ലീ​സു​കാ​രു​ടെ​ ​മൊ​ഴി​കൾ ​ ​സ​ന്ദീ​പി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ​ഇ.​ഡി​ക്കെ​തി​രെ​ ​ര​ണ്ടാം​ ​കേ​സ് ​ ​സ​ന്ദീ​പി​നെ​ ​പൂ​ജ​പ്പു​ര​ ​ജ​യി​ലി​ൽ​ ​ചോ​ദ്യം​ചെ​യ്യാ​ൻ​ ​കോ​ട​തി​ ​അ​നു​മ​തി ​ ​ജ​യി​ലി​ൽ​ ​ചോ​ദ്യം​ചെ​യ്ത് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​മൊ​ഴി​ ​മു​ദ്ര​വ​ച്ച​ ​ക​വ​റി​ൽ​ ​ഹൈ​ക്കോ​ട​തി​യിൽ ​ ​സ​ന്ദീ​പി​ന്റെ​ ​ര​ഹ​സ്യ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​സി.​ജെ.​എം​ ​കോ​ട​തി​യി​ൽ​നി​ന്ന് ​അ​നു​മ​തി ​ ​കോ​ല​ഞ്ചേ​രി​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​ക്കാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത് ​ ​ഇ.​ഡി​യു​ടെ​ ​ഹ​ർ​ജി​ക​ളി​ൽ​ ​മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ​ഹൈ​ക്കോ​ട​തി​ ​ത​ട​ഞ്ഞു

 രാ​ഷ്ട്രീ​യ​ ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള തി​രി​ച്ച​ടി​:​ ​വി.​ ​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ.​ഡി​ക്കെ​തി​രാ​യ​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​എ​ഫ്.​ഐ.​ആ​ർ​ ​റ​ദ്ദാ​ക്കാ​നു​ള്ള​ ​കോ​ട​തി​ ​വി​ധി​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​വേ​ട്ട​യാ​ടു​ന്നു​വെ​ന്ന് ​പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കു​ള്ള​ ​തി​രി​ച്ച​ടി​യാ​ണെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​നി​ഷ്പ​ക്ഷ​ത​യും​ ​ശാ​സ്ത്രീ​യ​ത​യും​ ​കോ​ട​തി​ ​ശ​രി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​സി.​പി.​എ​മ്മും​ ​പി​ണ​റാ​യി​യും​ ​ഇ​തി​ൽ​ ​നി​ന്നെ​ങ്കി​ലും​ ​പാ​ഠം​ ​പ​ഠി​ക്ക​ണം.​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘ​ന​ത്തി​ലും​ ​ക​ള്ള​ക്ക​ട​ത്തി​ലും​ ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​അ​വ​സാ​നി​പ്പി​ക്ക​ണം. ആ​രോ​ഗ്യ​മ​ന്ത്രി​ ​ഐ.​സി.​എം.​ആ​റി​ന്റെ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​വാ​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​മ​ന​സി​ലാ​ക്കേ​ണ്ട​ത്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നാ​ലാം​ ​തീ​യ​തി​ ​ത​ന്നെ​ ​രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സൂ​പ്ര​ണ്ട് ​പ​റ​ഞ്ഞ​ ​കാ​ര്യം​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ല. ആ​ർ.​ബി.​ ​ശ്രീ​കു​മാ​ർ​ ​പ​ല​തും​ ​പ​റ​യും​ ​എ​ന്നാ​യി​രു​ന്നു​ ​ചാ​ര​ക്കേ​സ് ​അ​ന്വേ​ഷ​ണ​ത്തെ​പ്പ​റ്രി​ ​അ​ദ്ദേ​ഹ​ത്തി​നു​ള്ള​ ​വി​മ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​കു​റ്റം​ ​ചെ​യ്യാ​ത്ത​ ​ആ​ളു​ക​ൾ​ ​പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ട​തി​ല്ല.​ ​കോ​ട​തി​യു​ടെ​ ​നി​ക്ഷ്പ​ക്ഷ​ത​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത് ​കൊ​ണ്ട് ​ആ​ർ.​ബി.​ ​ശ്രീ​കു​മാ​റി​ന് ​എ​ന്തെ​ങ്കി​ലും​ ​ര​ക്ഷ​കി​ട്ടു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ലെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.