വാക്സിൻ നിർമ്മാണം വൈകുന്നു: അമേരിക്ക കയറ്റുമതി നിരോധനം നീക്കണമെന്ന് പൂനവാല

Saturday 17 April 2021 12:00 AM IST

ന്യൂ​ഡ​ൽഹി​:​ ​വാ​ക്‌​സി​ൻ നി​ർമാ​ണ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​അ​സം​സ്‌​കൃ​ത​ ​വ​സ്തു​ക്ക​ളു​ടെ​ ​ക​യ​റ്റു​മ​തി​ ​വി​ല​ക്ക് ​പി​ൻവ​ലി​ക്ക​ണ​മെ​ന്ന് ​അ​മേ​രി​ക്ക​ൻ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​നോ​ട് ​അ​ഭ്യ​ർത്ഥി​ച്ച് ​സീ​റം​ ​ഇ​ൻസ്റ്റി​റ്റ്യൂ​ട്ട് ​സി.​ഇ.​ഒ​ ​അ​ദാ​ർ ​പൂ​നെ​വാ​ല. വാ​ക്‌​സി​ൻ​ ​വി​ത​ര​ണ​ത്തി​ൽ ​കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​നെ​ ​തു​ട​ർ്‍​ന്ന് ​സീ​റം​ ​ഇ​ൻസ്റ്റി​റ്റ്യൂ​ട്ടി​ന് ​യു.​കെ​ ​ആ​സ്ഥാ​ന​മാ​യ​ ​ആ​സ്ട്ര​സെ​ന​ക്ക​ ​നോ​ട്ടീ​സ് ​അ​യ​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​അ​മേ​രി​ക്ക​ൻ ​പ്ര​സി​ഡ​ന്റി​നോ​ട് ​അ​ഭ്യ​ർത്ഥന​യു​മാ​യി​ ​അ​ദ്ദേ​ഹം​ ​രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. '​ഇ​ന്ത്യ​യി​ലെ​യും​ ​ലോ​ക​ത്തെ​യും​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലെ​യും​ ​വാ​ക്‌​സി​ൻ ​നി​ർമാ​താ​ക്ക​ൾക്ക് ​ആ​വ​ശ്യ​മാ​യ​ ​നി​ർണാ​യ​ക​ ​അ​സം​സ്‌​കൃ​ത​ ​വ​സ്തു​ക്ക​ളു​ടെ​ ​ക​യ​റ്റു​മ​തി​യാ​ണ് ​നി​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​പ​റ​ഞ്ഞു​കൊ​ണ്ട് ​യു.​എ​സി​ൽ നേ​രി​ട്ട് ​പോ​യി​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ ​ഞാ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​ഞ​ങ്ങ​ൾ ഇ​പ്പോ​ൾ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​ ​ഒ​രു​ ​കാ​ര്യ​മാ​ണ് ​ഇ​ത്.​ ​ഇ​വ​ ​ഞ​ങ്ങൾക്ക് ​ഇ​പ്പോൾ വേ​ണ്ട​താ​ണ്.​ ​ആ​റു​മാ​സ​മോ,​ ​ഒ​രു​വ​ർഷ​മോ​ ​ക​ഴി​ഞ്ഞ് ​വേ​ണ്ട​ത​ല്ല,​ ​കാ​ര​ണം​ ​അ​പ്പോ​ഴേ​ക്കും​ ​മ​റ്റു​വി​ത​ര​ണ​ക്കാ​രെ​ ​ഏ​ർപ്പാ​ടാ​ക്കാ​ൻ​ ​ഞ​ങ്ങ​ൾക്ക് ​ക​ഴി​യും.​'​ ​പൂ​ന​വാ​ല​ ​പ​റ​ഞ്ഞു.​