വൈഗയുടെ മരണം: സനു മോഹനെ മൂകാംബികയിൽ കണ്ടതായി ഹോട്ടൽ ജീവനക്കാർ,​ സ്ഥിരീകരിച്ച് പൊലീസ്,​ വ്യാപകതെരച്ചിൽ

Saturday 17 April 2021 12:03 AM IST

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ വൈഗയെന്ന 13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാണാതായ അച്ഛൻ സനുമോഹൻ മൂകാംബികയിൽ ഉണ്ടെന്ന് സൂചന. മൂന്ന് ദിവസമായി മൂകാംബികയിലെഹോട്ടലിൽ താമസിക്കുകയായിരുന്നു സനുമോഹനെ ഹോട്ടൽ ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. ഇയാളെ കണ്ട് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ഇയാൾ ഇവിടെ നിന്ന് മുങ്ങി. ഇയാൾ സനു മോഹനാണെന്ന് കർണാടക പൊലീസാണ് സ്ഥിരീകരിച്ചത്.

ഇയാൾ സനുമോഹനാണെന്ന് സ്ഥിരീകരിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജുവും അറിയിച്ചു. കർണാടക പൊലീസിന്റെ സഹായത്തോടെ മൂകാംബികയിൽ സനു മോഹനായി ഇപ്പോൾ വ്യാപക തെരച്ചിൽ നടക്കുകയാണ്. അന്വേഷണ സംഘവും മൂകാംബികയിലേക്ക് തിരിച്ചിട്ടുണ്ട്.