എൽ.ഐ.സിയിൽ 16 ശതമാനം ശമ്പള വർദ്ധന
Sunday 18 April 2021 12:29 AM IST
ന്യൂഡൽഹി: എൽ.ഐ.സിയിൽ 16 ശതമാനം ശമ്പള വർദ്ധനയ്‌ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അംഗീകാരം. കൂടാതെ ശനിയാഴ്ച അവധി ദിവസമാക്കി. ജോലി ദിവസം ആഴ്ചയിൽ അഞ്ചാക്കണമെന്ന യൂണിയനുകളുടെ ആവശ്യത്തെ തുടർന്നാണ് നടപടി. ഡി.എ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചാണ് ശമ്പളവർദ്ധന. ശമ്പള വർദ്ധനയ്‌ക്ക് 2017 ആഗസ്റ്റ് മുതൽ പ്രാബല്യമുണ്ടാകും. എല്ലാ തസ്തികകളിലും 1500 മുതൽ 13,500 രൂപവരെ പ്രതിമാസം അഡിഷണൽ സ്‌പെഷ്യൽ അലവൻസായി ലഭിക്കും.
സിറ്റി കോമ്പൻസേറ്ററി അലവൻസ്, സിറ്റി അലവൻസ്, എച്ച്.ആർ.എ എല്ലാം വർദ്ധിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾ കണക്കാക്കുമ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ 25 ശതമാനം വർദ്ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര വാർത്താ ഏജൻസിയോട് പറഞ്ഞു.