വൈറ്റ്​ ഹൗസിൽ ബൈഡൻ- സുഗ ചർച്ച

Sunday 18 April 2021 3:39 AM IST

ടോകിയോ: ചൈന ആഗോള തലത്തിൽ വൻ ശക്തിയായി ഉയർന്നു വരുന്ന സാഹചര്യത്തിൽ അയൽരാജ്യമായ ജപ്പാനെ കൂട്ടു പിടിച്ച് അമേരിക്കയുടെ പുതിയ നീക്കം. വെള്ളിയാഴ്ച വൈറ്റ്​ഹൗസിൽ ​നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ്​ പസഫിക്കിൽ​ അമേരിക്കൻ സാന്നിധ്യം ശക്​തമാക്കാൻ തീരുമാനം. പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഒരു വിദേശ പ്രതിനിധി വൈറ്റ്​ഹൗസിലെത്തുന്നത്​. കോവിഡ്​, കാലാവസ്ഥാ വ്യതിയാനം, , ടോകിയോ ഒളിമ്പിക്​സ്​, ഉത്തര കൊറിയ, സിൻജിയാങ്​, തായ്​വാൻ തുടങ്ങിയ വിഷയങ്ങളും ചർച്ചാ വിഷയങ്ങളായി. ദക്ഷിണ ചൈനാ കടലിലും പസഫിക്​ മേഖലയിലും തൽസ്ഥിതിയിൽ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന്​ ഉച്ചകോടിക്കു ശേഷം ജപ്പാൻ പ്രധാനമന്ത്രി സുഗ പറഞ്ഞു.