അനുശോചിച്ചു
Monday 19 April 2021 1:23 AM IST
ചേർത്തല: തുറവൂർ ധർമ്മപോഷിണി 545 -ാം നമ്പർ ശാഖ സെക്രട്ടറിയായി മൂന്നു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന കെ.പി. ബാബുവിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അനുശോചിച്ചു. ശാഖ പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യ-സാസ്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. ബാബുവിന്റെ വേർപാട് നികത്താനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എൻ. ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.