ഈ തിരുട്ട് ദമ്പതികൾക്കുമുന്നിൽ സാക്ഷാൽ കായംകുളം കൊച്ചുണ്ണിയും നമിക്കും, ലക്ഷങ്ങൾ മോഷ്ടിക്കാനുള്ള ആയുധം വെറും കാന്തം

Monday 19 April 2021 10:22 AM IST

വ​ർ​ക്ക​ല​:​ ​മോ​ഷ​ണ​ക്കേ​സി​ൽ​ ​ദ​മ്പ​തി​ക​ളെ​ ​അ​യി​രൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​വ​ർ​ക്ക​ല​ ​ചി​ല​ക്കൂ​ർ​ ​വ​ലി​യ​ ​പ​ള്ളി​ക്ക് ​സ​മീ​പം​ ​വ​ട്ട​വി​ള​ ​ക​ട​യി​ൽ​ ​വീ​ട്ടിൽ റി​യാ​സ് ​(29​),​ ​ഭാ​ര്യ​ ​പൂ​വ​ത്തൂ​ർ​ ​മ​ഞ്ച​വി​ളാ​കം​ ​കൊ​ല്ല​യി​ൽ​ ​ശ്രീ​വി​ലാ​സം​ ​വീ​ട്ടി​ൽ​ ​അ​ൻ​സി​ ​(24​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​അ​യി​രൂ​ർ​ ​ഇ​ല​ക​മ​ണി​ൽ​ ​പ​ണി​ക​ഴി​പ്പി​ച്ച് ​കൊ​ണ്ടി​രി​ക്കു​ന്ന​ ​സു​ധീ​ർ​ഖാ​ന്റെ​ ​വീ​ട്ടി​ലെ​ ​ടെ​റ​സ്സി​ലൂ​ടെ​ ​ക​യ​റി​ ​എ​ക‌്സ്റ്റ​ൻ​ഷ​ൻ​ ​സ്റ്റി​ക്കും,​ ​കാ​ന്ത​വും​ ​ഉ​പ​യോ​ഗി​ച്ച് ​താ​ക്കോ​ൽ​കൂ​ട്ടം​ ​കൈ​ക്ക​ലാ​ക്കി​ ​വീ​ടു​തു​റ​ന്ന് ​അ​ല​മാ​ര​ ​കു​ത്തി​പ്പൊ​ളി​ച്ച് 5​ ​ല​ക്ഷം​ ​രൂ​പ​യും​ 3​ ​പ​വ​ൻ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും​ ​ഒ​മാ​ൻ​ ​റി​യാ​ലും ​​മോ​ഷ​ണം​ ​ന​ട​ത്തി​യ​ശേ​ഷം​ ​ഇ​വ​ർ​ ​ഒ​ളി​വി​ൽ​ ​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​ഞ്ഞു.​ ​


മോ​ഷ​ണം​ ​ന​ട​ത്തി​യ​ ​വീ​ട്ടിൽ പെ​യി​ന്റിം​ഗ് ​ജോ​ലി​ക്കു​വ​ന്ന​ ​റി​യാ​സ്,​ ​വീ​ട്ടി​ൽ​ ​പ​ണം​ ​ഉ​ണ്ടെ​ന്ന് ​മ​ന​സ്സി​ലാ​ക്കി​യ​ ​ശേ​ഷം​ ​ഭാ​ര്യ​ ​അ​ൻ​സി​യു​മാ​യി​ ​സ്കൂ​ട്ട​റിൽ വ​ന്ന് ​മോ​ഷ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ട​വ​ർ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചും​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ക​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​വ​ർ​ക്ക​ല​ ​ഡി​വൈ.​ ​എ​സ് .​പി ബാ​ബു​ക്കു​ട്ട​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​യി​രൂ​ർ​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​രാ​ജേ​ഷ്,​ ​എ.​എ​സ്.​ ​ഐ.​ ​ഇ​തി​ഹാ​സ് ​ജി.​ ​നാ​യ​ർ,​ ​പൊ​ലീ​സു​കാ​രാ​യ​ ​തു​ള​സി,​സ​ജീ​വ്,​ ​ബി​നു,​ ​ധ​ന്യ​ ​എ​ന്നി​വ​രാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.