കൊവിഡ് വ്യാപനം അതിരൂക്ഷം: ഡൽഹിയിൽ ഒരാഴ്‌ചത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു
Monday 19 April 2021 11:45 AM IST
ന്യൂഡൽഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് അർദ്ധ രാത്രി മുതൽ അടുത്ത തിങ്കളാഴ്‌ചവരെയാണ് ഇത് പ്രാബല്യത്തിൽ വരിക.
കഴിഞ്ഞദിവസം 25462 പേർക്കാണ് ഡഹിയിൽ പുതുതായി കൊവിഡ് ബാധിച്ചത്. 30 ശതമാനമായിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് പരിശോധിക്കുന്ന മൂന്ന് പേരിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആവുകയാണ്.
നൂറിന് താഴെ ഐസിയു കിടക്കകൾ മാത്രമാണ് തലസ്ഥാനത്ത് ലഭ്യമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.