ഞങ്ങളെ കണ്ടു പഠിക്കൂ! നൈജീരിയൻ പട്ടാളത്തിന് ഇന്ത്യൻ സൈന്യത്തിന്റെ 'ട്യൂഷൻ' 200 സൈനികർക്ക് മൂന്ന് മാസത്തെ പരിശീലനം നൽകി

Monday 19 April 2021 4:10 PM IST

ന്യൂഡൽഹി: ഇരുനൂറ് നൈജീരിയൻ സൈനികർക്ക് മൂന്ന് മാസത്തെ പരിശീലനം നൽകി ഇന്ത്യൻ സൈന്യം. ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നവരെ (ഗറില്ലായുദ്ധം) തുരത്താനായിട്ടുള്ള പരിശീലനമാണ് ഇന്ത്യൻ സൈനികർ നൽകിയത്.നൈജീരിയൻ ആർമി സ്‌കൂൾ ഒഫ് ഇൻഫൻട്രിയിൽ (നാസി) ജനുവരി 22 നും ഏപ്രിൽ 18 നും ഇടയിലാണ് പരിശീലനം നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗറില്ലായുദ്ധത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് നൈജീരിയൻ ആർമി സൈനികർക്ക് വിശദീകരിക്കുകയും, പുറത്തുനിന്നുള്ള ശത്രുക്കളെ കൈകാര്യം ചെയ്യാനായിട്ടുള്ള പരിശീലനവും നൽകി. ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ നൈജീരിയ അഭിനന്ദിക്കുകയും ചെയ്തു.