തിരിച്ചുവരവ് തീരുമാനമെടുക്കേണ്ടത് ചെറിയാൻ ഫിലിപ്പ്: ചെന്നിത്തല
Tuesday 20 April 2021 12:20 AM IST
തിരുവനന്തപുരം:കോൺഗ്രസിലേക്ക് തിരിച്ചുവരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ചെറിയാൻ ഫിലിപ്പ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെറിയാൻ ഫിലിപ്പിനോട് സി.പി.എം സ്വീകരിച്ചത് മോശമായ സമീപനമാണ്.ഇത്രയും വർഷം ഇടത് സഹയാത്രികനായി പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ സി.പി.എം അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു. കോൺഗ്രസിൽ വരാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ വിഷയം ഗൗരവമായി ചർച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.