കെ.എം ഷാജിയുടെ വീടുകളുടെ മൂല്യം തിട്ടപ്പെടുത്തും
Wednesday 21 April 2021 12:56 AM IST
കോഴിക്കോട്: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെ.എം.ഷാജി എം.എൽ.എയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളുടെ മൂല്യം തിട്ടപ്പെടുത്താൻ വിജിലൻസ് വിഭാഗം പൊതുമരാമത്ത് വകുപ്പിന്റെ സഹായം തേടി. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ജോൺസണാണ് ഇതിനായി അപേക്ഷ സമർപ്പിച്ചത്. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47,35,500 രൂപയുടെ രേഖകൾ ഷാജി ഇതുവരെ സമർപ്പിച്ചിട്ടില്ല. ഒരാഴ്ചയാണ് അനുവദിച്ചിട്ടുള്ളത്.
ഷാജിയുടെ വീടുകളിൽ നിന്ന് കണ്ടെടുത്ത പണമിടപാട് രേഖകളിൽ ഏറെയും ഭാര്യയുടെ പേരിലാണെന്നിരിക്കെ വൈകാതെ അവരെ ചോദ്യം ചെയ്തേക്കും.