രാഹുൽ ഗാന്ധിക്ക് കൊവിഡ്
Wednesday 21 April 2021 2:43 AM IST
ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. കൊവിഡ് സാഹചര്യം രൂക്ഷമായതിനാൽ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയതായി രാഹുൽ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് ഡൽഹി എയിംസിൽ ചികിത്സയിലുള്ള മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ അറിയിച്ചു