രണ്ടാമത്തെ വാക്‌സിൻ എടുക്കാൻ താമസിച്ചാലോ, മുടങ്ങിയാലോ കുഴപ്പമുണ്ടോ? നമ്മൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്

Wednesday 21 April 2021 9:45 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ക്ഷാ​മം​ ​കാ​ര​ണം​ ​സം​സ്ഥാ​ന​ത്ത് ​പ​ല​ർ​ക്കും​ ​കൃ​ത്യ​സ​മ​യ​ത്ത് ​ര​ണ്ടാം​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​എ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ലും​ ​ആ​ശ​ങ്ക​ ​വേ​ണ്ട.​ ​ആ​ദ്യ​ ​ഡോ​സി​നും​ ​ര​ണ്ടാ​മ​ത്തേ​തി​നും​ ​ഇ​ട​യി​ലെ​ ​സ​മ​യം​ ​പ​ര​മാ​വ​ധി​ ​കൂ​ടു​ത​ൽ​ ​ല​ഭി​ക്കു​ന്ന​താ​ണ് ​ന​ല്ല​തെ​ന്ന് ​വാ​‌​‌​ക്‌​സി​നോ​ള​ജി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​രോ​ഗ്യ​വി​ദ​ഗ്‌​ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ൽ​ ​അ​മി​ത​മാ​യി​ ​നീ​ണ്ടു​പോ​യാ​ൽ​ ​രോ​ഗ​ബാ​ധ​‌​യ്ക്കും​ ​കാ​ര​ണ​മാ​കും.​ ​അ​തൊ​ഴി​വാ​ക്കാ​നാ​ണ് ​ദി​വ​സ​ങ്ങ​ൾ​ ​നി​ജ​പ്പെ​ടു​ത്തി​യ​ത്.​ ​കൊ​വി​ഷീ​ൽ​ഡാ​ണ് ​സം​സ്ഥാ​ന​ത്ത് ​വ്യാ​പ​ക​മാ​യി​ ​കു​ത്തി​വ​യ്ക്കു​ന്ന​ത്.​ ​രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​വി​ധേ​യ​മാ​യ​ ​കൊ​വി​ഷീ​ൽ​ഡി​ന്റെ​ ​ര​ണ്ടാം​ ​ഡോ​സ് 120​ ​ദി​വ​ത്തി​നു​ള്ളി​ൽ​ ​എ​ടു​ത്താ​ൽ​ ​മ​തി​യെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്ന​ത്.​ ​വൈ​റ​സ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​ ​ഡോ​സെ​ടു​ത്ത് 42​ ​-​ 56​ ​ദി​വ​സ​ത്തി​നി​ട​യി​ൽ​ ​ര​ണ്ടാ​മ​ത്തേ​ത് ​എ​ടു​ക്ക​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ച​ത്.​ 56​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ലും​ ​ദോ​ഷ​മു​ണ്ടാ​കി​ല്ല.

കൊ​വാ​ക്‌​സി​നും​ ​കു​ത്തി​വ​യ്‌​ക്കു​ന്നു​ണ്ട്.​ ​ആ​ദ്യ​ ​ഡോ​സെ​ടു​ത്ത് 28​ ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​ര​ണ്ടാ​മ​ത്തേ​ത് ​എ​ടു​ക്ക​ണ​മെ​ന്നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​രാ​ജ്യ​ന്ത​ര​ത​ല​ത്തി​ൽ​ ​വി​ശാ​ല​മാ​യ​ ​പ​ഠ​ന​ങ്ങ​ൾ​ക്ക് ​കൊ​വാ​‌​ക്‌​സി​ൻ​ ​വി​ധേ​യ​മാ​യി​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് 28​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ലു​ട​ൻ​ ​വാ​‌​ക്‌​സി​നെ​ടു​ക്ക​ണ​മെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.​ ​അ​ത് ​ര​ണ്ട് ​മാ​സം​വ​രെ​ ​നീ​ണ്ടാ​ലും​ ​പ്ര​ശ്‌​ന​മി​ല്ല. ആ​ദ്യ​ ​ഡോ​സ് ​ക​ഴി​ഞ്ഞാ​ലു​ട​ൻ​ ​ചെ​റി​യ​തോ​തി​ൽ​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​ല​ഭി​ക്കും.​ ​ര​ണ്ടാം​ ​ഡോ​സ് ​എ​ടു​ത്ത് 14​ ​ദി​വ​സ​ത്തി​ന് ​ശേ​ഷം​ ​അ​ത് ​പൂ​‌​ർ​ണ​മാ​കു​മെ​ന്നു​മാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്ന​ത്.

54,23,013 പേർ ആ​ദ്യ​ ​ഡോ​സ് ​സ്വീ​ക​രി​ച്ചു

7,91,027 പേർ രണ്ടാം ​ഡോ​സ് ​സ്വീ​ക​രി​ച്ചു

'​വാ​ക്‌​സി​നേ​ഷ​ൻ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​തീ​ർ​ക്കാ​നാ​ണ് ​ദി​വ​സ​ക്ര​മം​ ​നി​ശ്ച​യി​ക്കു​ന്ന​ത്.​ ​ദി​വ​സ​ത്തി​ൽ​ ​വ്യ​ത്യാ​സം​ ​വ​ന്നാ​ലും​ ​ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ല.​ ​ല​ഭി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​ര​ണ്ടാം​ ​ഡോ​സും​ ​കൃ​ത്യ​മാ​യി​ ​ഉ​റ​പ്പാ​ക്ക​ണം.' -​ ​ഡോ.​ ​ടി.​എ​സ്.​ ​അ​നീ​ഷ്