കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; വൻതുക നഷ്‌ടപ്പെട്ടു
Thursday 22 April 2021 11:22 AM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വൻ തുക മോഷണം പോയി. ജയിൽ കോമ്പൗണ്ടിനകത്താണ് മോഷണം നടന്നത്. 1,92,000 രൂപ മോഷണം പോയതായി അധികൃതർ പറഞ്ഞു. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നാണ് പണം നഷ്‌ടപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരം പുറത്തുവിടാൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല.