റഹ്‌മാന്റെ എതിരെ തൊടുപുഴയിൽ
റഹ്‌മാൻ നായകനാകുന്ന എതിരെയുടെ ചിത്രീകരണം മേയ് രണ്ടാം വാരം തൊടുപുഴയിൽ ആരംഭിക്കും. കെ. മധു സംവിധാനം ചെയ്ത ബാങ്കിംഗ് ഹവേഴ്സ‌് 10 ടു 4 എന്ന ചിത്രത്തിന്റെ രചയിതാക്കളിലൊരാളായ അമൽ കെ. ജോബി സംവിധായകനാകുന്ന ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് ഗോപി, വിജയ് ഡെന്നീസ്, മണിയൻപിള്ള രാജു, ശാന്തികൃഷ്ണ, ഇന്ദ്രൻസ്, ഡോ. റോണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആവിഷ്കരിക്കുന്ന ഈ ത്രില്ലർ നിർമ്മിക്കുന്നത് മോഹൻലാൽ - ജിത്തു ജോസഫ് ടീമിന്റെ റാമിലൂടെ നിർമ്മാണ രംഗത്തേക്കെത്തുന്ന അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ളയാണ്. അമൽ കെ. ജോബിയുടെയും അമൽ ദേവ് കെ. ആറിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതുന്നത് സേതുവാണ്. സംഗീതം: കേദാർ, വിഷ്ണു നാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു ചിത്രസംയോജനവും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, നിർമ്മാണ നിർവഹണം: അലക്സ്. ഇ. കുര്യൻ.