24 മണിക്കൂർ കൊണ്ട് സിനിമയൊരുക്കാൻ പ്രശാന്ത് മാമ്പുള്ളി

Friday 23 April 2021 4:30 AM IST

24 മണിക്കൂർ കൊണ്ട് സിനിമ ഒരുക്കി റിലീസ് ചെയ്ത് റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങി സംവിധായകൻ പ്രശാന്ത് മാമ്പുള്ളി. സൂയിസൈഡ് എന്നു പേരിട്ട ചിത്രത്തിൽ ഒരേ ഒരു കഥാപാത്രം മാത്രമാണ് ഉണ്ടാവുക. ബോളിവുഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരേ ഒരു കഥാപാത്രം മാത്രമാണ് ഉണ്ടാവുക. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, നവാസുദ്ദീൻ സിദ്ധിഖി എന്നിവരിൽ ഒരാളായിരിക്കും പ്രധാന കഥാപാത്രമായി എത്തുക, നേരത്തേ മോഹൻലാലിനെ നായകനാക്കി 19 മണിക്കൂറുകൊണ്ടു ചിത്രീകരിച്ച ഭഗവാനും 18മണിക്കൂറിൽ പൂർത്തിയാക്കിയ കന്നട സിനിമ സുഗ്രീവയ്ക്കു ശേഷമാണ് പുതിയ പരീക്ഷണ ചിത്രവുയായി പ്രശാന്ത് എത്തുന്നത്.