മുസ്ലിം രാജ്യങ്ങളുടെ വിലക്ക് റദ്ദാക്കി അമേരിക്ക

Friday 23 April 2021 1:54 AM IST

വാഷിംഗ്​ടൺ: മതം അടിസ്ഥാനമാക്കി രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക്​ നടപ്പാക്കാൻ അനുമതി നൽകുന്ന നിയമം റദ്ദാക്കി യു.എസ്​ പ്രതിനിധി സഭ. മുസ്​ലിം ഭൂരിപക്ഷമുള്ള നിരവധി രാജ്യങ്ങളിൽനിന്ന്​ അമേരിക്കയിലേക്കുള്ള പ്രവേശനം മുൻ പ്രസിഡന്‍റ്​ ഡൊണൾഡ്​ ട്രംപ്​ വിലക്കിയിരുന്നു. ഇതോടെ, ഈ രാജ്യങ്ങളിൽ നിന്ന്​ കുടിയേറിയ നിരവധി കുടുംബങ്ങളാണ്​ പ്രതിസന്ധിയിലായി. ഇത് മുസ്​ലിംകൾക്കും ആഫ്രിക്കക്കാർക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കാനും കാരണമായി. ഈ സാഹചര്യത്തിലാണ്​ നിയമം പ്രതിനിധി സഭ റദ്ദാക്കിയത്​. എന്നാൽ, സെനറ്റ്​ കൂടി കടന്നാലേ നിയമമാകൂ.