ഛാഡിലെ ഇടക്കാല പ്രസിഡന്റായി മഹാമാത്
Thursday 22 April 2021 8:02 PM IST
ജമീന: മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിലെ ഇടക്കാല പ്രസിഡന്റായി ജനറൽ മഹാമാത് ഇദ്രിസ് ദെബി സ്ഥാനമേറ്റു. കഴിഞ്ഞ ദിവസം വിമതരുടെ വെടിയേറ്റ് മരിച്ച പ്രസിഡൻറ് ഇദ്രിസ് ദെബി ഇറ്റ്നോയുടെ മകനാണദ്ദേഹം. സായുധ സേനയുടെ തലവനാണ് മഹാമത്. 30 വർഷമായി പ്രസിഡന്റ് പദത്തിലിരുന്ന ദെബി ഏപ്രിൽ 11ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആറു വർഷം കൂടി അധികാരത്തുടർച്ച നേടിയ ശേഷമാണ് കൊല്ലപ്പെട്ടത്.