അഭിമന്യു വധം : ഒരാൾ കൂടി അറസ്റ്റിൽ
ആലപ്പുഴ : വിഷു ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് പത്താംക്ളാസുകാരൻ അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വള്ളികുന്നം കണ്ണംപള്ളി പടീറ്റേതിൽ അച്യുതനെ(24)യാണ് സി.ഐ ബി.മിഥുന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി പിടികൂടിയ പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. റിമാൻഡിലുള്ള മുഖ്യപ്രതി വള്ളികുന്നം പുത്തൻപുരയ്ക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനത്തിൽ ജിഷ്ണുതമ്പി (24),വള്ളികുന്നം ഇലപ്പിക്കുളം ഐശ്വര്യയിൽ ആകാശ് (പോപ്പി-20), വള്ളികുന്നം പ്രസാദം ഹൗസിൽ പ്രണവ് (അപ്പു-23) എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി.