നഗരസഭയിൽ നിയന്ത്രണം
Friday 23 April 2021 3:19 AM IST
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭയിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ,നികുതി അടക്കൽ എന്നിവയ്ക്ക് ഓൺലൈൻസേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. 60 വയസ് കഴിഞ്ഞവർ കഴിയുന്നതും ഓഫീസിലേക്ക് വരാതിരിക്കണം. വിവരങ്ങൾ ഫോൺമുഖാന്തരം നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.