കൊവിഡ് കണ്ടെത്താൻ ഒരു 'കൈത്താങ്ങ്'

Friday 23 April 2021 3:21 AM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ഭീഷണിയായ സാഹചര്യത്തിൽ കൊവിഡ് ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ വ്യാപകമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയും സംയുക്തമായി 'കൈത്താങ്ങ്' എന്ന പദ്ധതി ആരംഭിച്ചു. പദ്ധതി ഡി.എം.ഒ ഡോ. ഷിനു.കെ.എസ് ഉദ്ഘാടനം ചെയ്തു. ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ഈ പദ്ധതിയിലൂടെ ചെയ്യാനാകും. 1700 രൂപ വിലയുള്ള ടെസ്റ്റ് 700 രൂപയ്ക്കാണ് ചെയ്തുകൊടുക്കുന്നത്. ഐ.എം.എ തിരുവനന്തപുരം ശാഖാ പ്രസിഡന്റ് ഡോ. പ്രശാന്ത് സി.വി അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ. സിബി കുരിയൻ ഫിലിപ്പ്,​ ഡോ. ശ്രീജിത്ത്.ആർ, റെഡ്‌ക്രോസ് ചെയർമാൻ രഞ്ജിത് കാർത്തികേയൻ,​സെക്രട്ടറി പദ്മകുമാർ, ഡോ. ഗീതാകുമാരി എന്നിവർ സംസാരിച്ചു.