ഹോട്ടായി ദീപ്തി സതി
ഗ്ളാമറിന്റെ മറ്റൊരു പേരാണ് ദീപ്തി സതി. തന്റെ ഗ്ളാമർ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിലൂടെ ദീപ്തി പതിവായി പങ്കുവയ്ക്കാറുണ്ട്.
2014-ൽ മിസ്. കേരളയായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി സതി തൊട്ടടുത്ത വർഷം ലാൽജോസ് സംവിധാനം ചെയ്ത നീനയിലൂടെയാണ് അഭിനയരംഗത്ത് തുടക്കമിട്ടത്. മമ്മൂട്ടിയോടൊപ്പം പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ സൽമാനോടൊപ്പം സോളോ, പൃഥ്വിരാജിനൊപ്പം ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളിലഭിനയിച്ച മറുനാടൻ മലയാളിയായ ദീപ്തി കന്നഡ, മറാത്തി, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
ദീപ്തി സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച തന്റെ ഡാൻസ് വീഡിയോ വൈറലായിരിക്കുകയാണിപ്പോൾ. മറ്റേത് നായികമാരേക്കാളും തന്റെ ഡാൻസ് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാൻ മനസ് വയ്ക്കാറുള്ള ദീപ്തിയുടെ പുതിയ ഡാൻസ് വീഡിയോക്കും ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്കൊപ്പം ടെലിവിഷൻ ഷോകളിലും വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.