രണ്ടായിരം തൊട്ട് കണ്ണൂർ ;ആയിരം കടന്ന് കാസർകോടും കൊവിഡിൽ കുതിപ്പ് തന്നെ

Friday 23 April 2021 9:14 PM IST

കണ്ണൂർ/കാസർകോട്: കണ്ണൂർ ജില്ലയിൽ 1998 പേർക്കും കാസർകോട്ട് 1110 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.കാസർകോട് ജില്ലയിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും കൂടിയ നിരക്കാണിത്. സംസ്ഥാന ശരാശരിയ്ക്കും അപ്പുറം 25.3 ആണ് കാസർകോട്ടെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്.കണ്ണൂരിൽ 24.20ശതമാനവും ടെസ്റ്റ് പോസിറ്റിവിറ്റി രേഖപ്പെടുത്തി.

കണ്ണൂരിൽ പേരും 12109 കാസർകോട്ട് 6780 പേരുമാണ് ചികിത്സയിലുള്ളത്. കണ്ണൂരിൽ 11748 പേർ വീടുകളിലും ബാക്കി 361 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമാണുള്ളത്.കണ്ണൂർ കോർപറേഷനിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 197 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. നഗരസഭകളിൽ ഇരിട്ടി 82 രോഗികളുമായി ഒന്നാമതാണ്. പയ്യന്നൂർ 76,​തലശ്ശേരി 48,​കൂത്തുപറമ്പ് 36,​ശ്രീകണ്ഠാപുരം 38,​തളിപ്പറമ്പ് 26,​പാനൂർ 21 എന്നിങ്ങനെയാണ് കണ്ണൂർ ജില്ലയിലെ മറ്റ് നഗരങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം. പഞ്ചായത്തുകളിൽ പായം 41,​പടിയൂർ 36,​പെരളശ്ശേരി 34,​മുണ്ടേരി 32,​പരിയാരം 32,​മുഴക്കുന്ന് 31,​ചെമ്പിലോട് 30,​പിണറായി 30,​പെരിങ്ങോംവയക്കര 29,​മയ്യിൽ 29,​ആലക്കോട് 27,​കുറുമാത്തൂർ 27,​ധർമ്മടം 26,​ എന്നിവയാണ് മുന്നിലുള്ളത്.

കണ്ണൂരിൽ

സമ്പർക്കം ​-​1864

അന്യസംസ്ഥാനം ​- 97

വിദേശം ​-12

ആരോഗ്യപ്രവർത്തകർ 25

രോഗമുക്തി- ​351

നിരീക്ഷണത്തിൽ 30782

കാസർകോട്

രോഗമുക്തി 247

നിരീക്ഷണത്തിൽ 10436

സാമ്പിളുകൾ അയച്ചത് 5095