യു.എസ് അസോ. അറ്റോർണി ജനറലായി ഇന്ത്യൻ വംശജ വനിത ഗുപ്ത

Saturday 24 April 2021 12:00 AM IST

വാഷിംഗ്ടൺ: അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വംശജയായ അസോഷ്യേറ്റ് അറ്റോണി ജനറലായി വനിത ഗുപ്തയെ (46) തിരഞ്ഞെടുത്ത് അമേരിക്കൻ സെനറ്റ്. ഒബാമ സർക്കാരിൽ പൗരാവകാശ വിഭാഗത്തിൽ അസിസ്റ്റന്‍റ് അറ്റോണി ജനറലായിരുന്നു വനിത.ഇന്ത്യൻ വംശജരായ രാജീവ് ഗുപ്ത-കമല ദമ്പതികളുടെ മകളാണ് വനിത. യാലെ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് പ്രഫഷണൽ ലോയിൽ ഡോക്ടറേറ്റും നേടി. ഇതിനുശേഷം അമേരിക്കയിലെ പ്രമുഖ നിയമസംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി..