സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ: കൊവിഡ് കേസിൽ എതിർപ്പ്, ഹരീഷ് സാൽവേ പിന്മാറി

Saturday 24 April 2021 12:08 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ന് ​ദേ​ശീ​യ​ ​ന​യം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ​ ​സ്വ​മേ​ധ​യാ​ ​എ​ടു​ത്ത​ ​കേ​സ് ​സു​പ്രീ​ംകോ​ട​തി​ ​ഏ​പ്രി​ൽ​ 27​ലേ​ക്ക് ​മാ​റ്റി.​ ​കോ​ട​തി​ ​നോ​ട്ടീ​സി​ന് ​കേ​ന്ദ്രം​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചോ​ദി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​കേ​സ് ​മാ​റ്റി​യ​ത്. അ​തേ​സ​മ​യം,​​​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​എ​തി​ർ​പ്പി​നെ​ ​തു​ട​ർ​ന്ന് ​അ​മി​ക്ക​സ്‌​ക്യൂ​റി​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​ഹ​രീ​ഷ് ​സാ​ൽ​വെ​ ​പി​ൻ​മാ​റി. ഹൈ​ക്കോ​ട​തി​ക​ളി​ലെ​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ൾ​ ​സു​പ്രീം​കോ​ട​തി​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ർ​ ​എ​തി​ർ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​എ.​ബോ​ബ്ഡെ​യു​ടെ​ ​വി​ര​മി​ക്ക​ൽ​ ​ദി​ന​ത്തി​ൽ​ ​കോ​ട​തി​യി​ൽ​ ​നാ​ട​കീ​യ​ ​രം​ഗ​ങ്ങ​ൾ​ ​അ​ര​ങ്ങേ​റി. ഇ​ന്ന​ലെ​ ​കേ​സ് ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​അ​മി​ക്ക​സ് ​ക്യൂ​റി​യാ​കാ​നി​ല്ലെ​ന്ന് ​ഹ​രീ​ഷ് ​സാ​ൽ​വെ​ ​അ​റി​യി​ച്ചു.​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ബോ​ബ്ഡെ​യെ​ ​സ്‌​കൂ​ൾ,​​​ ​കോ​ളേ​ജ് ​കാ​ലം​ ​മു​ത​ൽ​ ​ത​നി​ക്ക് ​പ​രി​ച​യ​മു​ള്ള​തി​നാ​ൽ​ ​സം​ശ​യ​ത്തി​ന്റെ​ ​നി​ഴ​ലി​ൽ​ ​കേ​സ് ​കേ​ൾ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​അ​ഭി​ഭാ​ഷ​ക​ർ​ ​ര​ണ്ടു​ ​ത​ട്ടി​ലാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. ഓ​ക്സി​ജ​ൻ​ ​ക്ഷാ​മം,​ ​വാ​ക്സി​നേ​ഷ​ൻ,​ ​അ​വ​ശ്യ​ ​മ​രു​ന്നു​ക​ളു​ടെ​ ​ല​ഭ്യ​ത,​ ​ലോ​ക്ക്ഡൗ​ൺ​ ​തു​ട​ങ്ങി​ ​ഹൈ​ക്കോ​ട​തി​ക​ളു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സു​പ്രീം​കോ​ട​തി​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്ത​തി​നെ​തി​രെ​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ർ​ ​പ​ര​സ്യ​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി​യ​തി​ൽ​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​ ​എ.​ ​ബോ​ബ്ഡെ​യു​ടെ​ ​ബെ​ഞ്ച് ​അ​തൃ​പ്‌​തി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​കേ​സു​ക​ൾ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വി​ൽ​ ​ഇ​ല്ലെ​ന്നും​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​ഇ​ത്ത​രം​ ​നി​ല​പാ​ടു​ക​ൾ​ ​സ്ഥാ​പ​ന​ത്തെ​ ​ന​ശി​പ്പി​ക്കു​മെ​ന്നും​ ​ബെ​ഞ്ച് ​നി​രീ​ക്ഷി​ച്ചു. ദു​ഷ്യ​ന്ത് ​ദ​വെ,​ ​മു​കു​ൾ​ ​റോ​ത്ത​ഗി,​ ​ഇ​ന്ദി​രാ​ ​ജ​യ്സിം​ഗ്,​ ​സ​ഞ്ജ​യ് ​ഹെ​ഗ്ഡെ,​വി​വേ​ക് ​താ​ൻ​ഹ,​ ​സി.​യു.​ ​സിം​ഗ് ​തു​ട​ങ്ങി​യ​ ​അ​ഭി​ഭാ​ഷ​ക​രാ​ണ് ​സു​പ്രീം​കോ​ട​തി​ ​തീ​രു​മാ​ന​ത്തെ​ ​പ​ര​സ്യ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്ത​ത്.

 ചൂടേറിയ വാദങ്ങൾ

ഹരീഷ് സാൽവെ: ചീഫ് ജസ്റ്റിസിന്റെ സഹപാഠിയെന്ന നിലയിൽ സംശയത്തിന്റെ നിഴലിൽ അമിക്കസ് ക്യൂറി ആകാൻ ആഗ്രഹിക്കുന്നില്ല. പിൻമാറാൻ അനുവദിക്കണം.

ചീഫ് ജസ്റ്റിസ്: അമിക്കസ് ക്യൂറിയാക്കിയത് പൊതുവായ തീരുമാനമാണ്.

സാൽവെ: അഭിഭാഷകർ രണ്ടു തട്ടിലാണ്. നിക്ഷിപ്ത താത്പര്യമുണ്ടെന്ന് ആക്ഷേപമുണ്ട്.

ചീഫ് ജസ്റ്റിസ്: ചില മുതിർന്ന അഭിഭാഷകരുടെ പരാമർശമാണ് താങ്കളെ വേദനിപ്പിച്ചതെന്ന് കരുതുന്നു. അതിൽ ഞങ്ങൾക്കും അതൃപ‌്തിയുണ്ട്. താങ്കളുടെ വികാരം കണക്കിലെടുക്കുന്നു. ഇനി കോടതിക്ക് പരിചയമില്ലാത്തവരെ അമിക്കസ്‌ ക്യൂറിയാക്കേണ്ടിവരും.

തുഷാർ മേഹ്‌ത: മാദ്ധ്യമങ്ങളുടെ മത്സരമാണ് എല്ലാറ്റിനും കാരണം. വിഷയത്തിൽ പരമോന്നത കോടതി ഇടപെടണം. ഡിജിറ്റൽ മാദ്ധ്യമങ്ങളും ചില പത്രങ്ങളും കോടതിയെ അവഹേളിക്കുന്ന തരത്തിലാണ് വിമർശിച്ചത്.

സാൽവെ തീരുമാനം പിൻവലിക്കണം. സമ്മർദ്ദത്തിന് അടിപ്പെട്ടാൽ ഭാവിയിൽ ഇത് കീഴ്‌വഴക്കമാകും. യോഗ്യരായ ആളുകളെ നിയമിക്കാനും ബുദ്ധിമുട്ടാകും.

ജസ്റ്റിസ് നാഗേശ്വര റാവു: ഹൈക്കോടതികളിലെ കേസുകൾ സുപ്രീംകോടതി ഏറ്റെടുക്കുമെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യത്തിന്റെ പേരിലാണ് വിമർശമുണ്ടായത്. ഇത് സ്ഥാപനത്തെ നശിപ്പിക്കും.

ദവെ: കോടതിയെ കുറ്റപ്പെടുത്തിയതല്ല. ആശങ്കകൾ ചൂണ്ടിക്കാട്ടാൻ തങ്ങൾക്ക് അവകാശമുണ്ട്. ഇത്തരം നടപടികൾ സുപ്രീകോടതിയിൽ നിന്ന് മുൻപുമുണ്ടായിട്ടുണ്ട്.

ജസ്റ്റിസ് രവീന്ദ്ര ഭട്ട്: പണ്ട് കോടതി എന്തു ചെയ്‌തെന്നാണ് ഉദ്ദേശിച്ചത്.

വികാസ് സിംഗ് ( ബാർ അസോസിയേഷൻ പ്രസിഡന്റ്): അന്യസംസ്ഥാന തൊഴിലാളികൾ പാലായനം ചെയ്യുന്നില്ലെന്നും മറ്റും അഡീഷണൽ സോളിസിറ്റർ പറഞ്ഞതുപ്രകാരം കോടതി ഇറക്കിയ മുൻ ഉത്തരവുകൾ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.