'ജോൺ ജോസഫ് ' വരുത്തിവച്ച വിന

Friday 23 April 2021 11:59 PM IST

കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂർ എന്നും കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ ഇരിക്കൂർ പശ്ചാത്തലമായതും ഈ മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥ പരിഗണിച്ചായിരുന്നു. തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ ഇരിക്കൂറിനെ പ്രതിനിധീകരിച്ച എ വിഭാഗം നേതാവ് കെ.സി. ജോസഫിനു ശേഷം ആരായിരിക്കും സ്ഥാനാർത്ഥി എന്നതിനെ ചൊല്ലി ഇരിക്കൂറിൽ കൂട്ടകലാപവും കൈയാങ്കളിയും നടന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കം മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. എ വിഭാഗം തുടർച്ചയായി കൈവശം വച്ച സീറ്റിന് കെ.സി. വേണുഗോപാൽ പ്രതിനിധാനം ചെയ്യുന്ന മൂന്നാം ഗ്രൂപ്പിൽ നിന്ന് സജീവ് ജോസഫ് സ്ഥാനാർ

ത്ഥിയായെത്തിയപ്പോൾ എല്ലാ ഗ്രൂപ്പുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെറിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടിത്തെറിച്ചവർ പോലും തിരഞ്ഞെടുപ്പ് വേളയിൽ നിശബ്ദരായി. എന്നാൽ ഇരിക്കൂറിൽ മഴ‌പെയ്തു തോർന്നെങ്കിലും മരം പെയ്യുകയാണ്.

ഒരു ജോൺ ജോസഫ് വരുത്തിവച്ച വിനയാണ് ഇപ്പോൾ എയും ഐയും മൂന്നാം ഗ്രൂപ്പും എല്ലാം ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുന്നത്.

കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഇരിക്കൂർ മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥി കുപ്പായം തയ്‌പിട്ട് കാത്തിരുന്നയാളുമായ സോണി സെബാസ്റ്റ്യനെതിരെ യു.ഡി. എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു കഥയും തിരക്കഥയും രചിച്ച് പുറത്തിറക്കിയ നാടകമാണ് ഇപ്പോൾ കണ്ണൂരിലെ ചർച്ചാ വിഷയം. വ്യാജ ഐ.ഡി പ്രൊഫൈൽ ഉപയോഗിച്ച് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി സോണി സെബാസ്റ്റ്യൻ പൊലീസിനും സൈബർ സെല്ലിനും പരാതി നൽകി. എന്നാൽ ഇതിനു പിന്നിൽ തന്റെ സ്വന്തം ഗ്രൂപ്പുകാരായിരിക്കുമെന്ന് മനസാ വാചാ സോണി നിനച്ചിരുന്നില്ല.

സ​മൂ​ഹ മാദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ഹേ​ളി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​ന്റെ മൊ​ഴി ആ​ല​ക്കോ​ട് പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തുകയും ചെയ്തതോടെ സംഗതി വശപ്പിശയായി. മൊഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​.ഡി​.എ​ഫ് ചെയർമാനെതിരെ കേസ് കൂടിയായാൽ ആകെ കുഴഞ്ഞു മറിയും. നി​ല​വി​ൽ പ്ര​തി​സ്ഥാ​ന​ത്ത് എ ​ഗ്രൂ​പ്പി​ലെ നേ​താ​വാ​ണു​ള്ള​ത്.

നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി എ ​ഗ്രൂ​പ്പി​ലെ സോ​ണി സെ​ബാ​സ്റ്റ്യ​ന്റെ പേ​രും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ച്ച് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ജോൺ ജോ​സ​ഫ് എ​ന്ന വ്യാജ ഫേ​സ്ബു​ക്ക് ഐ​ഡി​യി​ൽ​ നി​ന്നു സോ​ണി സെ​ബാ​സ്റ്റ്യ​നെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​വും ആ​ക്ഷേ​പ പോ​സ്റ്റു​ക​ളും വ​ന്നു​കൊ​ണ്ടി​രു​ന്നു.

”അ​ഴി​മ​തി വീ​ര​ൻ സോ​ണി സെ​ബാ​സ്റ്റ്യ​ൻ ന​മ്മു​ടെ സ്ഥാ​നാ​ർ​ത്ഥിയായി വ​ര​ണോ? അടുത്ത ദിവസം ​ത​ല​ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​തി​യാ​യ കൊ​പ്ര സം​ഭര​ണ അ​ഴി​മ​തി​യി​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ സോ​ണി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥിയായി വ​രു​ന്ന​ത് വ​ള​രെയേറെ ദോ​ഷം ച​യ്യും. എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം എ​ന്താ​ണ്? കൂ​ടെ കൊ​പ്രസം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ജി​ല​ൻ​സ് കേ​സി​ന്റെ പ​കർ​പ്പും കോ​ട​തി ഉ​ത്ത​ര​വി​ന്റെ പ​കർപ്പും ചേ​ർത്തി​ട്ടു​ണ്ട്. ഇ​തു സ​മൂ​ഹ മാ​ദ്ധ്യമ​ങ്ങ​ളി​ൽ കൂ​ടി എ​തി​ർ ഗ്രൂ​പ്പു​കാർ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മാർ​ച്ച് 12ന് ​വീ​ണ്ടും ഈ ​പ്രൊ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ച് “ഇ​രി​ക്കൂ​റി​ൽ എ ​ഗ്രൂ​പ്പി​ന്റെ സീ​റ്റ് ന​ഷ്‌​ട​പ്പെ​ട്ടുവെങ്കി​ൽ കൊ​പ്ര അ​ഴി​മ​തി വി​ജി​ല​ൻ​സ് കേ​സി​ലെ പ്ര​തി​യെത്തന്നെ സ്ഥാ​നാ​ർത്ഥിയാക്കണം എ​ന്നു വാ​ശി പി​ടി​ച്ച​തു​കൊ​ണ്ട​ല്ലേ ?എ​ന്നും പോ​സ്റ്റും ചെ​യ്തി​രുന്നു.

പ​ങ്കി​ല്ലെ​ന്നു നേ​താ​വ്

തു​ടർ​ന്നു സൈ​ബ​ർ സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിൽ “ജോ​ൺ ജോ​സ​ഫ് ” എ​ന്ന പ്രൊ​ഫൈ​ൽ ഐ​ഡി​യു​ടെ ഐ​.പി അ​ഡ്ര​സ് യു​.ഡി​.എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​നും എ ​ഗ്രൂ​പ്പ് നേ​താ​വു​മാ​യ പി.​ടി. മാ​ത്യു​വി​ന്റെ ലാ​ൻ​ഡ് ഫോൺ നമ്പറാ​ണെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്നു പി.​ടി. മാ​ത്യു​വി​നെ ആല​ക്കോ​ട് പൊലീ​സ് ചോ​ദ്യം ചെ​യ്തു. ലാ​ൻ​ഡ് ഫോ​ൺ ന​മ്പർ ത​ന്റേ​തെ​ന്നു സ​മ്മ​തി​ക്കു​ക​യും സം​ഭ​വ​ത്തി​ൽ ത​നി​ക്കു പ​ങ്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. കെ​.പി​.സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ സ​മൂ​ഹ മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ കെ.​പി​.സി​.സി അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​.സി​.സി നേ​തൃ​ത്വം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ അതിനിടെ വിവാദം കത്തിപ്പടരുന്നതിനിടെ പി.ടി. മാത്യു മറുകണ്ടം ചാടാനും ഒരു ശ്രമം നടത്തി. ഐ ഗ്രൂപ്പിലേക്കല്ല, കെ.സി. വേണുഗോപാൽ പ്രതിനിധാനം ചെയ്യുന്ന മൂന്നാം ഗ്രൂപ്പിലേക്ക് ചാടാനാണ് ശ്രമം നടത്തിയത്. ഇതറിഞ്ഞ എല്ലാ ഗ്രൂപ്പുകാരും ഒന്നിച്ചു. ഒരുതരത്തിലും വച്ചുപൊറുപ്പിക്കരുതെന്നായി അന്ത്യശാസനം. ഏറെക്കാലമായി സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്ന മാത്യു ഈയടുത്ത കാലത്താണ് വീണ്ടും കോൺഗ്രസിൽ സജീവമായത്. എന്നാൽ കുറുക്കുവഴിയിലൂടെ ഇരിക്കൂറിൽ ഇരുപ്പുറപ്പിക്കാനുള്ള സോണിയുടെ നീക്കത്തെ തടയിടാൻ കഴിഞ്ഞെന്ന് വിശ്വസിക്കുമ്പോഴും ജോൺ ജോസഫ് വരുത്തിവച്ച വിന മാത്യുവിന്റെ രാഷ്ട്രീയ ഭാവിക്ക് കരിനിഴൽ വീഴ്‌ത്തിയിരിക്കയാണ്.