ഇലഞ്ഞിച്ചുവട്ടിൽ പൂത്തു പാണ്ടി

Saturday 24 April 2021 2:33 AM IST

തൃശൂർ: മേട സൂര്യനെ സാക്ഷിനിറുത്തി പെരുവനം കുട്ടൻമാരാർ വടക്കുംനാഥ ക്ഷേത്രാങ്കണത്തിലെ ഇലഞ്ഞിമരച്ചുവട്ടിൽ തീർത്തത് സർവം വിസ്തരിച്ചുള്ള മേള സദ്യ. പോയവർഷം ആസ്വദിക്കാൻ കഴിയാതെ പോയ മേളപ്പെരുമഴ പലിശയടക്കം തീർത്താണ് ഇന്നലെ പെരുവനം കുട്ടൻമാരാരും ഇരുനൂറിൽപ്പരം കലാകാരന്മാരും മേളമാരി തീർത്തത്. ആസ്വാദകരെ മനസിൽ കണ്ട് രണ്ട് മണിക്കൂറിലേറേ നേരം കൊട്ടിക്കയറി. പാറമേക്കാവിന് മുന്നിൽ ചെമ്പട കൊട്ടി തീർന്ന ശേഷം പാണ്ടി കൊലുമ്പൽ രണ്ട് കലാശം തീർത്താണ് ഇലഞ്ഞിത്തറയിലെത്തിയത്. പെരുവനത്തിന് ഒപ്പം കേളത്ത് അരവിന്ദാക്ഷൻ മാരാർ, പെരുവനം സതീശൻ, തിരുവല്ല രാധാകൃഷ്ണൻ, പഴുവിൽ രഘുനാഥ് എന്നിവർ നിരന്നപ്പോൾ പാണ്ടിയുടെ സൗന്ദര്യം ഇലഞ്ഞിച്ചുവട്ടിൽ പൂത്തുലഞ്ഞു. വിളംബകാലത്തിലുള്ള സൗന്ദര്യം ആസ്വാദകർക്ക് ആവേശം നൽകി. തുടർന്ന് തുറന്നു പിടിച്ചു കലാശം, അടിച്ചു കലാശം, മുട്ടിന്മേൽ കേറ്റി, പതിഞ്ഞ തക്കിട്ട എന്നീ കലാശങ്ങൾക്ക് ശേഷമാണ് പെരുവനം മേളം അവസാനിപ്പിച്ചത്. ഒടുവിൽ അവസാന താളവും കഴിഞ്ഞ് വടക്കുംനാഥനെയും ഭഗവതിമാരെയും മനസിൽ ധ്യാനിച്ചാണ് പൂര നഗരിയിൽ നിന്നും വിടവാങ്ങിയത്. കൈകളും മേൽമുണ്ടും ആകാശത്തേക്ക് വീശി വാദ്യക്കാർക്ക് ആവേശം പകരുന്ന പതിവ് കാഴ്ചകൾ ഇത്തവണ ഇലഞ്ഞിത്തറയിൽ ദൃശ്യമായില്ല. പകരം പൂരം സംഘാടകരും, ദൃശ്യ മാദ്ധ്യമ പ്രവർത്തകരും, സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമായിരുന്നു ആസ്വാദകർ.

പാ​ണ്ടി​യി​ൽ​ ​തി​ള​ങ്ങി​ ​കി​ഴ​ക്കൂ​ട്ട്

തൃ​ശൂ​ർ​:​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​പാ​ണ്ടി​ ​കി​ഴ​ക്കൂ​ട്ടി​ന്റെ​ ​മേ​ള​ ​വി​സ്മ​യ​ത്തി​ൽ​ ​വെ​ട്ടി​ത്തി​ള​ങ്ങി.​ ​നാ​യ്ക്ക​നാ​ലി​ൽ​ ​മ​ഠ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​പ​ഞ്ച​വാ​ദ്യം​ ​കൊ​ട്ടി​ ​ക​ലാ​ശി​ച്ച​ ​ഉ​ട​നെ​ ​കി​ഴ​ക്കൂ​ട്ട് ​അ​നി​യ​ൻ​ ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ണ്ടി​ ​മേ​ള​ത്തി​ന് ​തു​ട​ക്ക​മാ​യി.​ ​നൂ​റോ​ളം​ ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​ണി​നി​ര​ന്നു.​ ​നാ​യ്ക്ക​നാ​ലി​ൽ​ ​നി​ന്ന് ​വ​ട​ക്കും​നാ​ഥ​ന്റെ​ ​ശ്രീ​മൂ​ല​ ​സ്ഥാ​ന​ത്തേ​യ്ക്കു​ള്ള​ ​ന​ട​വ​ഴി​യി​ലേ​ക്ക് ​കൊ​ട്ടി​ ​ക​യ​റി​യ​പ്പോ​ൾ​ ​ചു​റ്റും​ ​കൂ​ടി​യ​ ​മേ​ളാ​സ്വാ​ദ​ക​ർ​ ​ആ​വേ​ശം​ ​കൊ​ണ്ടു. വ​ട​ക്കും​നാ​ഥ​ന്റെ​ ​തി​രു​മു​റ്റ​ത്ത് ​ഇ​ല​ഞ്ഞി​ത്ത​റ​ ​മേ​ളം​ ​കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് ​പി​ന്നാ​ലെ​ ​ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ​കി​ഴ​ക്കൂ​ട്ട് ​ക​ലാ​ശം​ ​കൊ​ട്ടി​ ​വ​ട​ക്കും​നാ​ഥ​നെ​യും​ ​തി​രു​വ​മ്പാ​ടി​ ​ഭ​ഗ​വ​തി​യെ​യും​ ​പ്ര​ണ​മി​ച്ച് ​മ​ട​ങ്ങി.