മാസ്‌ക് ധരിക്കാത്തതിന് കൈ അടിച്ച് പൊട്ടിച്ചു; ചോര ഒലിപ്പിച്ച് യാത്രക്കാരൻ കെ എസ് ആർ ടി സി സ്റ്റാൻഡിൽ

Saturday 24 April 2021 9:38 AM IST

കൊച്ചി; മാസ്‌ക് ധരിക്കാതെ അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഇരുന്നയാളുടെ കൈ അടിച്ചുപൊട്ടിച്ചു. കെ എസ് ആർ ടി സി ജീവനക്കാരനാണ് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. വടി കൊണ്ടുളള അടിയിൽ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങൾ സ്റ്റാൻഡിലെ യാത്രക്കാരാണ് മൊബൈലിൽ പകർത്തിയത്.

വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. മാസ്‌ക് ധരിക്കാതെ സ്റ്റാൻഡിൽ നിലത്തിരുന്നയാളെ ജീവനക്കാരൻ വടി കൊണ്ട് തല്ലുകയായിരുന്നു. തുടരെയുളള അടിയില്‍ കൈപൊട്ടി ചോരയൊലിച്ച യാത്രക്കാരൻ അവിടെതന്നെ കിടക്കുന്നതും വീഡിയോയിലുണ്ട്.

ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാർ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് സംശയിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്

Advertisement
Advertisement