കൊവിഡ്: തൃണമൂൽ സ്ഥാനാർത്ഥി മരിച്ചു
Monday 26 April 2021 1:59 AM IST
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. ഖര്‍ദാഹ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കാജൽ സിൻഹയാണ് മരിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. സിന്‍ഹയുടെ കുടുംബാംഗങ്ങളെ മമത അനുശോചനം അറിയിച്ചു.