ഓക്സിജൻ ഇറക്കുമതികൾക്ക് വിടുതൽ കൂലി വേണ്ട
Monday 26 April 2021 12:00 AM IST
ന്യൂഡൽഹി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓക്സിജനുമായി ബന്ധപ്പെട്ട ഇറക്കുമതികൾക്ക് വിടുതൽ കൂലി ഈടാക്കരുതെന്നറിയിച്ച് കേന്ദ്ര സർക്കാർ. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ ടാങ്ക്, ഓക്സിജൻ ബോട്ടിൽ, പോർട്ടബിൾ ഓക്സിജൻ ജനറേറ്റേഴ്സ്, ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ്, ഓക്സിജൻ നിർമ്മാണത്തിനാവശ്യമായ സ്റ്റീൽ പൈപ്പുകൾ എന്നിവയുമായി എത്തുന്ന കപ്പലുകൾക്കാണ് വിടുതൽ കൂലി ഒഴിവായി കിട്ടുന്നത്. ഇത്തരം ഇറക്കുമതികളുമായെത്തുന്ന കപ്പലുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. എന്നാൽ, വാക്സിൻ ഇറക്കുമതികൾക്ക് ഇത് ബാധകമാണോയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.