നിന്റെ ബുക്ക് എവിടെ? മകളോട് ശോഭന

Monday 26 April 2021 6:26 AM IST

മകൾ അനന്തനാരായണിയെ പഠനത്തിൽ സഹായിക്കുന്ന തിരക്കിലാണ് മലയാളികളുടെ പ്രിയതാരം ശോഭന. വൈകുന്നേരം പഠന കാര്യങ്ങൾ തിരക്കിൽ മകളുടെ അടുത്തിരിക്കുന്ന വീഡിയോ താരം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. മകളോട് ബുക്ക് എവിടെയെന്നും പരീക്ഷ ഭാഗങ്ങൾ കംപ്ളീറ്ര് ചെയ്തിട്ടല്ലല്ലോയെന്നും ശോഭന വീഡിയോയിൽ ചോദിക്കുന്നുണ്ട്. ഒപ്പം എല്ലാ മാതാപിതാക്കൾക്കുമായി ചെറിയ ഒരു ഉപദേശവും നൽകുന്നു. സിനിമയിൽ സജീവമല്ലെങ്കിലും തന്റെ ഡാൻസ് വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് സജീവമായി നിൽക്കുന്ന താരമാണ് ശോഭന. കഴിഞ്ഞ ദിവസം പങ്കുവച്ച മോഡേൺ ലുക്കിലുള്ള ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.പാന്റ്സും ടോപ്പും അണിഞ്ഞു വ്യത്യസ്ത ഗെറ്റപ്പിലാണ് ശോഭന പ്രത്യക്ഷപ്പെട്ടത്. നിമിഷം നേരംചിത്രം ആരാധാകർ ഏറ്റെടുത്തു. 'എന്നാ ലുക്കാ ഇത് ' എന്നാണ് ആരാധകരിൽ അധികവും ചോദിച്ചത്.