ജീവിതം ആഘോഷമാക്കി സുസാൻ ഖാൻ
ഹൃതിക് റോഷന്റെ മുൻഭാര്യ
ഹൃതിക് റോഷന്റെ മുൻഭാര്യ എന്ന വിലാസത്തേക്കാൾ ബോളിവുഡ് താരം സഞ്ജയ് ഖാന്റെ മകൾ, ഫാഷൻ ഡിസൈനർ എന്നീ നിലകളിലാണ് സുസാൻ ഖാൻ തിളങ്ങുന്നത്. സുസാൻ ഖാൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്ന സെൽഫി ചിത്രങ്ങൾക്കെല്ലാം ആരാധകർ ഏറെയാണ്. ബിക്കിനി ധരിച്ച ചിത്രങ്ങളാണ് ഏറെയും .വി നെക് ടീ ഷർട്ടും ഗ്രേ പാന്റസും ധരിച്ച് വീട്ടിൽനിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവച്ചതാണ് ഒടുവിലത്തേത്. ഹൃതിക് റോഷനുമായി വേർപിരിഞ്ഞെങ്കിലും ആ കുടുംബവുമായുള്ള ബന്ധത്തിന് ഇപ്പോഴും ഉലച്ചിൽ വന്നിട്ടില്ല. നാലു ദിവസം മുൻപ് ഹൃതിക് റോഷന്റെ പിതാവും ചലച്ചിത്ര സംവിധായകനും നടനും നിർമാതാവുമായ രാകേഷ് റോഷന്റെയും ഭാര്യ പിങ്കിയുടെയും അൻപതാം വിവാഹ വാർഷികമായിരുന്നു. സ് നേഹം മനോഹരമാണ്. നിങ്ങളുടെ സ് നേഹം ആത് മാർത്ഥത നിറഞ്ഞതാണ്. പപ്പയ്ക്കും മമ്മയ്ക്കും ആശംസകൾ. ഒപ്പം ജീവിതം ആഘോഷമാക്കുക എന്ന ഉപദേശവും സുസാൻഖാൻ അവർക്ക് നൽകി. ഇപ്പോഴും സുസാൻ സ് നേഹമുള്ള മരുമകളാണെന്ന് അടക്കം പറയുന്നവരുണ്ട്. രണ്ടായിരത്തിലാണ് ബാല്യകാല സുഹൃത്തുക്കളായ ഹൃതിക് റോഷനും സുസാൻ ഖാനും വിവാഹിതരാകുന്നത്. 2013ൽ ഇവരുവരും വേർപിരിഞ്ഞു.വിവാഹ ബന്ധം വേർപ്പെടുത്തുമ്പോൾ 400 കോടി രൂപയാണ് നഷ്ടപരിഹാരമായി സുസാൻ ചോദിച്ചത്. 380 കോടി ഹൃതിക് നൽകുകയും ചെയ്തു. ബോളിവുഡിൽ ഏറ്റവും ചെലവേറിയ വിവാഹ മോചനമായിരുന്നു ഹൃതിക്കിന്റെയും സുസാന്റെയും.ഇരുവർക്കും രണ്ടു ആൺമക്കളുണ്ട്.