രാജസ്ഥാനിൽ സൗജന്യ വാക്സിൻ

Monday 26 April 2021 12:00 AM IST

ജയ്​പുർ: രാജസ്ഥാനിൽ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിൻ നൽകുമെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെ​ലോട്ട്​. വാക്​സിനേഷന്​ വേണ്ട്​ സംസ്ഥാന സർക്കാർ 3000 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഏകദേശം 3000 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാരുകളുടെ ആവശ്യമനുസരിച്ച്, 18 വയസ് മുതൽ 45 വയസ്​ വരെ പ്രായമുള്ള യുവാക്കൾക്കും 45 വയസിനും 60 വയസിനും മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന്റെ ചിലവ്​​ താങ്ങാനുള്ള ശേഷി കേന്ദ്ര സർക്കാരിനുണ്ടാവണമായിരുന്നു. അങ്ങനെയെങ്കിൽ സംസ്ഥാനങ്ങളുടെ ബ‌ഡ്ജറ്റിനെ ബാധിക്കുമായിരുന്നില്ല. - ഗെ​ലോട്ട്​ ട്വീറ്റ് ചെയ്തു.