രോ​ഗി​ ​ആം​ബു​ല​ൻ​സി​ൽ​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ: മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​കേ​സെ​ടു​ത്തു

Monday 26 April 2021 5:55 AM IST

കോ​ഴി​ക്കോ​ട്:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​ത​ല​ക്കു​ള​ത്തൂ​ർ​ ​സാ​മൂ​ഹി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​തു​ട​ർ​ചി​കി​ത്സ​യ്‌​ക്ക​യ​ച്ച​ ​രോ​ഗി​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശ​നം​ ​ന​ൽ​കാ​തെ​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ​ ​ആം​ബു​ല​ൻ​സി​ൽ​ ​ക​ഴി​യേ​ണ്ടി​ ​വ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്തു.​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​റോ​ട് ​നാ​ലാ​ഴ്ച​ക്കു​ള്ളി​ൽ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ക​മ്മി​ഷ​ൻ​ ​ജു​ഡീ​ഷ്യ​ൽ​ ​അം​ഗം​ ​കെ.​ ​ബൈ​ജു​നാ​ഥ് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ത​ല​ക്കു​ള​ത്തൂ​ർ​ ​സാ​മൂ​ഹി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലെ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​റും​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​ക​ണം. ബൈ​ക്കി​ടി​ച്ച് ​കാ​ലി​ന് ​പ​രി​ക്കേ​റ്റ​ ​ക​ക്കോ​ടി​ ​മോ​രി​ക്ക​ര​ ​സ്വ​ദേ​ശി​ ​വാ​സു​ദേ​വ​നാ​ണ് ​(70​)​ ​ആം​ബു​ല​ൻ​സി​ൽ​ ​ക​ഴി​യേ​ണ്ടി​ ​വ​ന്ന​ത് .​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​കൊ​വി​ഡ് ​ചി​കി​ത്സ​യ്ക്ക് ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​വാ​സു​ദേ​വ​നെ​ ​തു​ട​ർ​ചി​കി​ത്സ​ക്കാ​യി​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​അ​യ​ച്ച​ത്.​ ​ഡോ​ക്ട​റി​ല്ലെ​ന്ന് ​പ​റ​ഞ്ഞാ​യി​രു​ന്നു​ ​ജീ​വ​ന​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശ​നം​ ​നി​ഷേ​ധി​ച്ച​ത്.​ ​ബ​ന്ധു​ക്ക​ൾ​ ​ഡോ​ക്ട​റെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​വും​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​അ​ക്കാ​ര്യം​ ​എ​ഴു​തി​ ​ത​ന്നാ​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​തി​രി​കെ​ ​കൊ​ണ്ടു​പോ​കാ​മെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​പ​റ​ഞ്ഞി​ട്ടും​ ​ഡോ​ക്ട​ർ​ ​ത​യ്യാ​റാ​യി​ല്ല.​ ​പി​ന്നീ​ട് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​ഇ​ട​പെ​ട്ടാ​ണ് ​രോ​ഗി​ക്ക് ​ത​ല​ക്കു​ള​ത്തൂ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ച്ച​ത്.​ ​രാ​ത്രി​ ​എ​ട്ടി​ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ ​വാ​സു​ദേ​വ​ൻ​ 10​ ​മ​ണി​ ​വ​രെ​ ​ആം​ബു​ല​ൻ​സി​ൽ​ ​ക​ഴി​ഞ്ഞു.​ ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സ്വ​മേ​ധ​യാ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.