5.5​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​വു​മാ​യി ഓ​ട്ടോ​ഡ്രൈ​വ​ർ​ ​അ​റ​സ്റ്റിൽ

Monday 26 April 2021 5:03 AM IST

ചാ​ത്ത​ന്നൂ​ർ​:​ ​ഓ​ട്ടോ​യി​ൽ​ ​ക​റ​ങ്ങി​ ​അ​ന​ധി​കൃ​ത​ ​മ​ദ്യ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യ​ ​ഓ​ട്ടോ​റി​ക്ഷാ​ ​ഡ്രൈ​വ​ർ​ ​ചാ​ത്ത​ന്നൂ​ർ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​ചാ​ത്ത​ന്നൂ​ർ​ ​കാ​രം​കോ​ട് ​സ​നോ​ജ് ​മ​ൻ​സി​ലി​ൽ​ ​സ​ലി​മാ​ണ് ​(55​)​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​യാ​ളു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് ​അ​ഞ്ച​ര​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​വും​ ​ക​ണ്ടെ​ടു​ത്തു.​ ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഓ​ട്ടോ​റി​ക്ഷ​ ​കൊ​ണ്ട് ​ഇ​ടി​ച്ചി​ട്ട് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ച​ ​സ​ലി​മി​നെ​ ​സാ​ഹ​സി​ക​മാ​യാ​ണ് ​കീ​ഴ്പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ​ ​സ​മാ​ന​മാ​യ​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ലാ​യി​രു​ന്ന​ ​സ​ലിം​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​ ​വീ​ണ്ടും​ ​മ​ദ്യ​ക്ക​ച്ച​വ​ടം​ ​ന​ട​ത്തു​ന്ന​താ​യി​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​എ​സ്.​ഐ​ ​ഉ​ണ്ണി​കൃ​ഷ്ണ​ന് ​ര​ഹ​സ്യ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​കാ​രം​കോ​ട് ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​ ​സ​ലിം​ ​പി​ടി​യി​ലാ​യ​ത്.​ ​ചാ​ത്ത​ന്നൂ​ർ​ ​എ​സ്.​എ​ച്ച്.​ഒ​ ​അ​നീ​ഷ്ബാ​ബു,​ ​ഗ്രേ​ഡ് ​എ​സ്.​ഐ​ ​ക്രി​സ്റ്റി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും