കലാപരിപാടികൾ ഒഴിവാക്കി ഓസ്കാർ ചടങ്ങ്

Monday 26 April 2021 12:43 AM IST

ലോസാഞ്ചലസ്: കൊവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഇത്തവണ ഓസ്കാർ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28ന് നടക്കേണ്ടിയിരുന്ന ചടങ്ങ് കൊവിഡ് കാരണമാണ് വൈകിയത്. കലാപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂർ നീളുന്ന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചിട്ടുണ്ട്.

നോമിനേഷനുകൾ

മികച്ച സിനിമ (സംവിധായകർ ബ്രാക്കറ്റിൽ )​

മാൻക് (ഡെവിഡ് ഫിഞ്ചർ)​,​ ദ ഫാദർ ( ഫ്ലോറിയൻ സെല്ല )​,​ ജൂദാസ് ആൻഡ് ദ ബ്ലാക്ക് മെസിയ്യ ( ഷാക്കോ കിംഗ് )​,​ സൗണ്ട് ഒഫ് മെറ്റൽ ( ഡാരിയസ് മാഡർ )​,​ മിനാരി ( ലീ ഐസക് ചുങ് )​,​ നൊമാഡ് ലാൻഡ് ( ക്ലോയി ഷാവോ )​,​ ദ ട്രയൽ ഒഫ് ഷിക്കോഗോ ( ആരോൺ സോർക്കിൻ )​,​ പ്രോമിസിംഗ് യംഗ് വുമൺ ( എമറാൾഡ് ഫെനൽ )​

സംവിധാനം ( ചിത്രം ബ്രാക്കറ്റിൽ )​

തോമസ് വിന്റർബർഗ് (അനദർ റൗണ്ട് )​,​ ഡേവിഡ് ഫിഞ്ചർ ( മാൻക് )​,​ലീ ഐസക് ചുങ് ( മിനാരി ),​ ക്ലോയി ഷാവോ ( നൊമാഡ് ലാൻഡ് )​, എമറാൾഡ് ഫെനൽ (പ്രോമിസിംഗ് യംഗ് വുമൺ )​

മികച്ച നടൻ

റിസ് അഹമ്മദ് ( സൗണ്ട് ഒഫ് മെറ്റൽ )​,​ ചാഡ്‌വിക് ബോസ്‌മാൻ (മാ റെയ്‌നിസ് ബ്ലാക് ബോട്ടം )​,​ ആന്റണി ഹോപ്കിൻസ് (ദ ഫാദർ )​,​ ഗാരി ഓൾഡ്‌മാൻ (മാൻക് )​,​ സ്റ്റീവൻ യാംഗ് ( മിനാരി )​.

മികച്ച നടി

വയോള ഡേവിഡ് (മാ റെയ്‌നിസ് ബ്ലാക് ബോട്ടം )​,​ ആൻഡ്ര ഡേ ( ദ യുണൈറ്റഡ് സ്റ്റേറ്റ് vs ബില്ലി ഹോളിഡേ )​,​ വനേസ കിർബി (പീസസ് ഒഫ് എ വുമൺ )​,​ ഫ്രാൻസസ് മക്ഡോർമൻഡ് (നൊമാഡ് ലാൻഡ്‌സ് )​,​ കാരി മുള്ളിഗൻ (പ്രോമിസിംഗ് യംഗ് വുമൺ )​