കവാസാക്കി നിൻജ 300 വിപണിയിലേക്ക്

Tuesday 27 April 2021 3:48 AM IST

കൊച്ചി: കവസാക്കിയുടെ 2021 എഡിഷൻ നിൻജ 300ന്റെ വിതരണത്തിന് ഉടൻ തുടക്കമാകും. കഴിഞ്ഞമാസമാണ് ജാപ്പനീസ് കമ്പനിയായ കവാസാക്കി ഈ പുത്തൻ വേരിയന്റ് അവതരിപ്പിച്ചത്. 300 സി.സി സ്‌പോർട്‌സ് ബൈക്കിന് വില ഡൽഹി എക്‌സ്‌ഷോറൂമിൽ 3.18 ലക്ഷം രൂപയാണ്. നിൻജ 300ന്റെ ബി.എസ്-4 വേരിയന്റിനേക്കാൾ 20,000 രൂപ അധികമാണിത്.

38.4 ബി.എച്ച്.പി കരുത്തും 27 എൻ.എം. ടോർക്കുമുള്ള ലിക്വിഡ് കൂളായ 296 സി.സി എൻജിനാണ് ബൈക്കിനുള്ളത്. കെ.ആർ.ടി ഗ്രാഫിക്‌സോട് കൂടിയ ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, എബോണി കളർ ഷെയ്‌ഡുകളിൽ ബൈക്ക് ലഭിക്കും.