68ആം വയസിലും ലോകത്തെ വിസ്മയിപ്പിച്ച് വിസ്ഡം വീണ്ടും അമ്മയായി

Monday 25 February 2019 3:28 PM IST

68​ ​വ​യ​സു​ള്ള​ ​വി​സ്ഡം​ ​വീ​ണ്ടും​ ​അ​മ്മ​യാ​യി.​ ​ആ​രാ​ണ​ന്ന​ല്ലേ​ ​ഈ​ ​വി​സ്ഡം.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കൂ​ടി​യ​ ​ക​ട​ൽ​പ​ക്ഷി​യാ​ണ് ​ലേ​യ്‌​സ​ൺ​ ​ആ​ൽ​ബ​ട്രോ​സ് ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​വി​സ്ഡം.​ ​

ഹ​വാ​യി​യി​ലെ​ ​മി​ഡ്വേ​ ​അ​റ്റോ​ൾ​ ​ദ്വീ​പി​ലെ​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​വി​സ്ഡം​ ​ഇ​ത്ത​വ​ണ​യും​ ​അ​വി​ടെ​ ​ത​ന്നെ​യാ​ണ് ​കു​ഞ്ഞി​നെ​ ​മു​ട്ട​യി​ട്ട് ​അ​ട​വ​ച്ച് ​വി​രി​യി​ച്ച​ത്.​ ​പ​ക്ഷി​ഗ​വേ​ഷ​ക​നാ​യ​ ​ഷാ​ൻ​ഡ്‌​ല​ർ​ ​റേ​ബി​ൻ​സ് 1956​ ​-​ലാ​ണ് ​വി​സ്ഡ​ത്തെ​ ​തി​രി​ച്ച​റി​യാ​നാ​യി​ ​കാ​ലി​ൽ​ ​ടാ​ഗ് ​ഇ​ട്ടു​കൊ​ടു​ത്ത​ത്.​ ​അ​ന്ന് ​വി​സ്ഡ​ത്തി​ന്റെ​ ​പ്രാ​യം​ ​ഏ​ക​ദേ​ശം​ ​ആ​റ് ​വ​യ​സാ​യി​രു​ന്നു​വ​ത്രെ!

ഡി​സം​ബ​റി​ൽ​ ​മു​ട്ട​യി​ട്ട​ ​വി​സ്ഡം​ ​ര​ണ്ട് ​മാ​സ​ത്തോ​ള​മാ​ണ് ​അ​തി​ന് ​അ​ട​യി​രു​ന്ന​ത്.​ ​വി​സ്ഡ​വും​ ​ഇ​ണ​യും​ ​ചേ​ർ​ന്ന് ​മാ​റി​മാ​റി​യാ​ണ് ​കു​ഞ്ഞു​ങ്ങ​ൾ​ ​വി​രി​യാ​നാ​യി​ ​അ​ട​യി​രു​ന്ന​ത്.​ ​ഇ​ര​ ​തേ​ടാ​ൻ​ ​പോ​കു​മ്പോ​ഴും​ ​ഒ​രാ​ൾ​ ​പോ​വു​ക​യും​ ​മ​റ്റൊ​രാ​ൾ​ ​കാ​വ​ലി​രി​ക്കു​ക​യാ​ണ് ​ചെ​യ്തി​രു​ന്ന​ത്.​ ​വി​സ്ഡ​ത്തി​ന്റെ​ ​കൂ​ടെ​ ​ഇ​പ്പോ​ഴു​ള്ള​ത് ​ഏ​ഴാ​മ​ത്തെ​ ​ഇ​ണ​യാ​ണ്.​ ​ഈ​ 68​ ​വ​യ​സി​നി​ട​യി​ൽ​ ​ഏ​താ​ണ്ട്,​ 31​ ​നും​ 37​ ​നും​ ​ഇ​ട​യി​ൽ​ ​കു​ട്ടി​ക​ളു​ണ്ട് ​വി​സ്ഡ​ത്തി​നെ​ന്നാ​ണ് ​ക​ണ​ക്കു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.