മാസ്ക് ധരിച്ചില്ല: തായ്‌ലൻഡ് പ്രധാനമന്ത്രിയ്ക്ക് പിഴ ചുമത്തി

Tuesday 27 April 2021 4:10 AM IST

ബാങ്കോക്ക്: മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തിയ തായ്‌ലൻഡ് പ്രധാനമന്ത്രിയ്ക്ക് വന്‍ തുക പിഴ ചുമത്തി. തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയൂട്ട് ചാന്‍ ഔച്ചയ്ക്കാണ് 190 ഡോളര്‍(14,202 രൂപ) പിഴ ചുമത്തിയത്. ബാങ്കോക്ക് നഗരത്തിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണ നിയമം പാലിക്കാത്തതിന്റെ പേരിലാണ് പിഴയേര്‍പ്പെടുത്തിയതെന്ന് ബാങ്കോക്ക് ഗവർണർ അറിയിച്ചു.

നഗരത്തിലേർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

‘നഗരത്തിൽ പൗരന്മാർ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. അതിനാൽ മാസ്‌ക് ധരിക്കാതെ എത്തിയ പ്രധാനമന്ത്രി പിഴയടയ്ക്കണം - ബാങ്കോക്ക് ഗവർണർ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച വിവരം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ഫേസ്ബുക്കിലെഴുതി. മാസ്‌ക് ധരിക്കാതെ നിൽക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നും ഇതേത്തുടർന്നാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും ഗവർണർ പറഞ്ഞു