മൂന്നരലക്ഷം പിന്നിട്ട് പ്രതിദിന കൊവിഡ് കുതിപ്പ്

Tuesday 27 April 2021 12:51 AM IST

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ

3,52,991 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇതാദ്യമായാണ് പ്രതിദിന രോഗികൾ മൂന്നരലക്ഷം കടക്കുന്നത്. കൊവിഡ് ബാധിച്ച് 2,812 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.73 കോടി കടന്നു. മരണം1.95 ലക്ഷം പിന്നിട്ടു.

അതേസമയം, രോഗമുക്തിയും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,19,272 പേരാണ് രോഗമുക്തരായത്.

രോഗമുക്തിനിരക്ക് 82.62 ശതമാനമായി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 74.5 ശതമാനവും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 28 ലക്ഷം കടന്നു. 28,13,658 പേരാണ് ചികിത്സയിലുള്ളത്. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25 ശതമാനമാണ്.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, തമിഴ്നാട്, ഗുജറാത്ത്, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 69.67 ശതമാനവും.

രാജ്യത്ത് വാക്സിനേഷൻ തുടങ്ങി നൂറ് ദിവസം പിന്നിട്ടപ്പോൾ ഇതുവരെ വിതരണം ചെയ്തത് ഡോസുകളുടെ എണ്ണം 14.19 കോടി കടന്നു.

അ​നാ​വ​ശ്യ​മാ​യി​ ​പു​റ​ത്തി​റ​ങ്ങ​രു​ത്, വീ​ട്ടി​ൽ​ ​പോ​ലും​ ​മാ​സ്ക് ​ധ​രി​ക്കേ​ണ്ട​ ​സ​മ​യം​:​ ​കേ​ന്ദ്രം

​അ​നാ​വ​ശ്യ​മാ​യി​ ​പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും​ ​കൊ​വി​ഡ് ​രോ​ഗി​ക​ളി​ല്ലെ​ങ്കി​ൽ​ ​പോ​ലും​ ​വീ​ട്ടി​ന​ക​ത്തും​ ​മാ​സ്ക് ​ധ​രി​ക്ക​ണ​മെ​ന്നും​ ​കേ​ന്ദ്രം.​ ​ആ​ളു​ക​ളെ​ ​വീ​ട്ടി​ലേ​ക്ക് ​ക്ഷ​ണി​ക്ക​രു​ത്.​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​കു​തി​ക്കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​കേ​ന്ദ്ര​ത്തി​ന്റെ​ ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശം. '​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ഒ​പ്പ​മി​രി​ക്കു​ന്ന​ ​സ​മ​യ​ത്തും​ ​മാ​സ്ക് ​വേ​ണം.​ ​വീ​ട്ടി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​നി​‌​ർ​ബ​ന്ധ​മാ​യും​ ​മാ​സ്ക് ​ധ​രി​ക്ക​ണം.​ ​ആ​ളു​ക​ളെ​ ​വീ​ട്ടി​ലേ​ക്ക് ​ക്ഷ​ണി​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​'​ ​നീ​തി​ ​ആ​യോ​ഗ് ​ആ​രോ​ഗ്യ​വി​ഭാ​ഗം​ ​അം​ഗം​ ​ഡോ.​ ​വി.​കെ​ ​പോ​ൾ​ ​പ​റ​ഞ്ഞു.​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​രോ​ഗം​ ​വ​ന്ന​ ​ഒ​രാ​ളി​ൽ​ ​നി​ന്ന് ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ 406​ ​പേ​ർ​ക്ക് ​രോ​ഗം​ ​പ​ക​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ ​ജോ.​സെ​ക്ര​ട്ട​റി​ ​ല​വ് ​അ​ഗ​ർ​വാ​ൾ​ ​പ​റ​ഞ്ഞു. ശ​രി​യാ​യ​ ​നി​ല​യി​ൽ​ ​മാ​സ്‌​ക് ​ധ​രി​ക്കാ​തി​രി​ക്കു​ന്ന​വ​രി​ൽ​ ​രോ​ഗം​ ​വ​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ 90​ ​ശ​ത​മാ​ന​മാ​ണ്.​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കു​ക​യും​ ​മാ​സ്ക് ​ധ​രി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​ഇ​ത് 30​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​യ്ക്കാം.​ ​രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഐ​സൊ​ലേ​ഷ​നി​ൽ​ ​പ്ര​വേ​ശി​ക്ക​ണ​മെ​ന്നും​ ​പ​രി​ശോ​ധ​നാ​ഫ​ലം​ ​വ​രാ​ൻ​ ​കാ​ത്തി​രി​ക്ക​ണ്ട​തി​ല്ലെ​ന്നും​ ​എ​യിം​സ് ​ഡ​യ​റ​ക്ട​ർ​ ​ര​ൺ​ദീ​പ് ​ഗു​ലേ​റി​യ​യും​ ​പ​റ​ഞ്ഞു.