പെ​ൻ​ഷ​ൻ​ ​വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ​വൃ​ദ്ധ​യു​ടെ​ ​മാ​ല​ ​ക​വ​ർ​ന്നു

Tuesday 27 April 2021 1:09 AM IST

അ​ങ്ക​മാ​ലി​:​ ​ചാ​ല​ക്കു​ടി​യി​ൽ​ ​ഭ​ർ​ത്താ​വി​നൊ​പ്പം​ ​ബ​സ് ​കാ​ത്തു​ ​നി​ന്ന​ ​വൃ​ദ്ധ​യെ​ ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങി​ ​ന​ൽ​കാ​മെ​ന്നു​ ​വ്യാ​മോ​ഹി​പ്പി​ച്ച് ​അ​ങ്ക​മാ​ലി​യി​ലെ​ത്തി​ച്ച് ​മാ​ല​ ​ക​വ​ർ​ന്നു.​ ​മാ​ള​ ​അ​ഷ്ട​മി​ച്ചി​റ​ ​സ്വ​ദേ​ശി​ ​സ​ര​സു​വി​ന്റെ​ ​(68​)​ ​ര​ണ്ട​ര​പ​വ​ൻ​ ​തൂ​ക്കം​ ​വ​രു​ന്ന​ ​മാ​ല​യാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​ചാ​ല​ക്കു​ടി​ ​ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​ ​സ​ര​സു​വും​ ​ഭ​ർ​ത്താ​വ് ​ച​ന്ദ്ര​നും​ ​നീ​ർ​പ്പാ​റ​യി​ലെ​ ​ബ​ന്ധു​വീ​ട്ടി​ലേ​ക്കു​ ​പോ​കാ​ൻ​ ​ബ​സ് ​കാ​ത്തു​നി​ല്ക്കു​മ്പോ​ഴാ​ണ് ​മോ​ഷ്ടാ​വ് ​മ​ക​നെ​ ​പ​രി​ച​യ​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​അ​ടു​ത്തു​ ​കൂ​ടി​യ​ത്.​ ​തു​ട​ർ​ന്ന് ​ഇ​വ​രെ​ ​ത​ന്ത്ര​പൂ​ർ​വം​ ​ബ​സി​ൽ​ ​ക​യ​റ്റി​ ​ചാ​ല​ക്കു​ടി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡി​ലെ​ത്ത​ച്ചു.​ ​ച​ന്ദ്ര​നെ​ ​(81​)​ ​പെ​ൻ​ഷ​ന്റെ​ ​അ​പേ​ക്ഷ​ ​വാ​ങ്ങാ​ൻ​ ​പ​റ​ഞ്ഞു​വി​ട്ട​ ​ശേ​ഷം​ ​സ​ര​സു​വി​നെ​ ​ഒ​രു​ ​കെ​ട്ടി​ട​ത്തി​ലേ​ക്കു​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ര​ണ്ടാം​നി​ല​യി​ൽ​ ​അ​ട​ഞ്ഞു​കി​ട​ന്ന​ ​ഒ​രു​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​മു​ന്നി​ൽ​ ​നി​ർ​ത്തി​യ​ ​ശേ​ഷം​ ​മോ​ഷ്ടാ​വ് ​മാ​ല​ ​ഊ​രി​ ​വാ​ങ്ങി.​ ​മാ​ല​യി​ട്ടാ​ൽ​ ​പെ​ൻ​ഷ​ൻ​ ​കി​ട്ടി​ല്ലെ​ന്നു​ ​ധ​രി​പ്പി​ച്ചാ​ണ് ​ഊ​രി​ ​വാ​ങ്ങി​യ​ത്.​ ​മാ​ല​ ​ഭ​ർ​ത്താ​വി​ന്റെ​ ​കൈ​യി​ൽ​ ​കൊ​ടു​ക്കാ​മെ​ന്നു​ ​പ​റ​ഞ്ഞ് ​ഇ​യാ​ൾ​ ​മു​ങ്ങി.​ ​സ​ര​സു​ ​സ്ഥാ​പ​ന​ത്തി​നു​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ട് ​മ​റ്റു​ള്ള​വ​ർ​ ​അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യെ​ന്നു​ ​മ​ന​സ്സി​ലാ​യ​ത്.​ ​തു​ട​ർ​ന്നു​ ​ഭ​ർ​ത്താ​വു​മൊ​ത്ത് ​അ​ങ്ക​മാ​ലി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​പ​രാ​തി​ ​ന​ൽ​കി.