പൊന്മുടി,മീൻമുട്ടി : പ്രവേശനം നിരോധിച്ചു

Tuesday 27 April 2021 2:21 AM IST

തിരുവനന്തപുരം:കൊവിഡ് അനുദിനം കൂടിവരുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊന്മുടി,കല്ലാർ,മീൻമുട്ടി എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിറുത്തിവച്ചു.