കൊവിഡ്: ബർഖാദത്തിന്റെ പിതാവ് അന്തരിച്ചു

Wednesday 28 April 2021 12:04 AM IST

മുംബയ്: പ്രമുഖ മാദ്ധ്യമ പ്രവർത്തക ബർഖാദത്തിന്റെ അച്ഛനും മുൻ എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ എസ്.പി. ദത്ത് കൊവി‌ഡ് ബാധിച്ച് മരിച്ചു.

രോഗബാധിതനായി 8 ദിവസത്തിന് ശേഷം, കഴിഞ്ഞ 21നാണ് അദ്ദേഹത്തെ ഡൽഹിയിലെ മെഡാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാവിലെ ജീവൻ വെടിഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.