കൊവിഡ്: മോദിയുടെ പിതൃസഹോദരന്റെ ഭാര്യ അന്തരിച്ചു

Wednesday 28 April 2021 12:54 AM IST

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതൃസഹോദരന്റെ ഭാര്യ നർമദാബെൻ മോദി (80) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. 80 വയസായിരുന്നു. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് പത്തുദിവസം മുമ്പാണ് നർമ്മദാബെന്നിനെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോദിയുടെ ഇളയ സഹോദരൻ പ്രഹ്ളാദ് മോദിയാണ് മരണവാർത്ത പുറത്തുവിട്ടത്.

മോദിയുടെ പിതാവ് ദാമോദർ ദാസിന്റെ സഹോദരൻ പരേതനായ ജഗ്ജീവൻദാസിന്റെ ഭാര്യയാണ് നർമ്മദ. മക്കൾക്കൊപ്പം അഹമ്മദബാദിലെ ന്യൂ റാണിപ് നഗരത്തിലായിരുന്നു താമസം.