3.23 ലക്ഷം പേർക്ക് കൂടി കൊവിഡ് ക്രയോജനിക് ടാങ്കറുകൾ എത്തിച്ചെന്ന് കേന്ദ്രം
Wednesday 28 April 2021 12:03 AM IST
ന്യൂഡൽഹി: രാജ്യത്തെ ഓക്‌സിജൻ ടാങ്കറുകളുടെ കുറവ് പരിഹരിക്കുന്നതിന്, 10 മെട്രിക് ടൺ, 20 മെട്രിക് ടൺ ശേഷിയുള്ള 20 ക്രയോജനിക് ടാങ്കറുകൾ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങൾക്ക് നൽകിയെന്ന് കേന്ദ്രം അറിയിച്ചു. രാജ്യവ്യാപകമായി ആകെ 14.5 കോടിയിലധികം വാക്സിൻ ഡോസുകളും നൽകി.
രാജ്യത്ത് 3.23 ലക്ഷം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,771 പേർ കൂടി മരിച്ചു. 2.51 ലക്ഷം പേർ രോഗമുക്തി നേടി.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, തമിഴ്‌നാട് , കേരളം, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിൽ ആണ് പുതിയ രോഗികളുടെ 71.68 ശതമാനവും. 82.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 16 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 28,82,204 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ16.34 ശതമാനമാണ്.