വാക്സിൻ ഇ.എസ്.ഐ നൽകണം: മന്ത്രി രാമകൃഷ്ണൻ

Saturday 01 May 2021 12:00 AM IST

തിരുവനന്തപുരം: ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിനാവശ്യമായ ചെലവ് ഇ.എസ്.ഐ കോർപറേഷൻ വഹിക്കണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്റി ടി.പി. രാമകൃഷ്ണൻ കേന്ദ്ര തൊഴിൽ മന്ത്റി സന്തോഷ് കുമാർ ഗാംഗ്വറിന് കത്തയച്ചു.
കേരളത്തിൽ എല്ലാവർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഭീമമായ സാമ്പത്തിക ബാദ്ധ്യതയാണ് ഇതിനായി സംസ്ഥാന ഗവൺമെന്റ് ഏ​റ്റെടുക്കുന്നത്.
ഈ സാഹചര്യത്തിൽ എല്ലാ ഗുണഭോക്താക്കൾക്കും വാക്സിൻ നൽകാനുള്ള ചെലവ് ഇ.എസ്.ഐ കോർപറേഷൻ വഹിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര തൊഴിൽ മന്ത്റാലയം ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement