ഒരേ ഒരു റേ, ഇന്ന് സത്യജിത് റേയുടെ നൂറാം ജന്മവാർഷിക ദിനം

Sunday 02 May 2021 4:30 AM IST

ഇന്ത്യൻ സിനിമയുടെ മേൽവിലാസം ലോക ചലച്ചിത്ര ഭൂപടത്തിൽ രേഖപ്പെടുത്തിയ സത്യജിത് റേയുടെ നൂറാം ജന്മദിനം ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. റേയുടെ സ്മരണയ്ക്കായി ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് 10 ലക്ഷം രൂപയുടെ പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

---------------------------------------------------------------------------------------------------------------------------------------------

കാലം

1952 ഒക്ടോബർ 27

കൊ​ൽ​ക്ക​ത്ത​യി​ൽ​ ​നി​ന്ന് ​ആ​റു​ ​മൈ​ൽ​ ​അ​ക​ലെ​യു​ള്ള​ ​ബോ​റ​ൽ​ ​ഗ്രാ​മ​ത്തി​ൽ​ ​ഒ​രു​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.സി​നി​മ​യു​ടെ​ ​പേ​ര് ​പ​ഥേ​ർ​ ​പാ​ഞ്ച​ലി​.​ സോം​ഗ് ​ഓ​ഫ് ​ദി​ ​ലി​റ്റി​ൽ​ ​റോ​ഡ് ​എ​ന്ന് ​ഇം​ഗ്ളീ​ഷി​ലും​ ​പാ​ത​യു​ടെ​ ​പാ​ട്ട് ​അ​ല്ലെ​ങ്കി​ൽ​ ​വ​ഴി​പ്പാ​ട്ടെ​ന്നൊ​ക്കെ​ ​മ​ല​യാ​ള​ത്തി​ലും​ ​അ​ർ​ത്ഥം.​ സം​വി​ധാ​യ​ക​ൻ​ ​സ​ത്യ​ജി​ത് ​റേ.
എ​ന്നാ​ൽ​ ​പ​ഥേ​ർ​ ​പാ​ഞ്ച​ലി​യു​ടെ​ ​നി​ർ​മ്മാ​ണം​ ​അ​ത്ര​ ​സു​ഗ​മ​മാ​യി​രു​ന്നി​ല്ലെ​ന്ന് ​റി​ലീ​സിം​ഗ് തീ​യ​തി​ ​(​ 26​ ​ആ​ഗ​സ്റ്റ് 1955​ ​)​ ​അ​റി​ഞ്ഞാ​ൽ​ ​മ​ന​സി​ലാ​കും. 65​ ​വ​ർ​ഷം​ ​മു​മ്പ് ​ഒ​രു​ ​ആ​ഗ​സ്റ്റി​ൽ​ ​റേ​യും​ ​കൂ​ട്ട​രും​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഫ​ണ്ട് ​ല​ഭ്യ​മാ​ക്കാ​ൻ​ ​എ​ത്ര​മാ​ത്രം​ ​ദു​രി​ത​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ന്നു​വെ​ന്ന് ​അ​റി​ഞ്ഞി​രി​ക്ക​ണം.​ ​റേ​ ​തു​ട​ക്ക​ത്തി​ലെ​ടു​ത്ത​ ​ഫു​ട്ടേ​ജ് ​ക​ണ്ട​ ​റാ​ണാ​ ​ദ​ത്ത​ ​എ​ന്നൊ​രു​ ​നി​ർ​മ്മാ​താ​വ് ​പ​ണം​ ​മു​ട​ക്കാ​ൻ​ ​ത​യ്യാ​റാ​യെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​നി​ർ​മ്മി​ച്ച​ ​ചി​ല​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ​രാ​ജ​യം​ ​മൂ​ലം​ ​പാ​പ്പ​രാ​യി​ ​പി​ൻ​മാ​റി.​ റേ​യു​ടെ​ ​ഭാ​ര്യ​ ​ബി​ജോ​യ​യു​ടെ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​പ​ണ​യം​ ​വ​ച്ചും​ ​വി​റ്റും​ ​ഷൂ​ട്ടിം​ഗ് ​മു​ട​ന്തി​യും​ ​ഇ​ഴ​ഞ്ഞും​ ​മു​ന്നോ​ട്ടു​പോ​യി.
1953​-54​ ​ ആ​യ​പ്പോ​ഴേ​ക്കും​ ​പ​ഥേ​ർ​ ​പാ​ഞ്ച​ലി​യു​ടെ​ ​ഷൂ​ട്ട് ​ചെ​യ്ത​ ​നാ​ലാ​യി​രം​ ​അ​ടി​ ​ഫി​ലി​മു​മാ​യി​ ​റേ​ ​ബം​ഗാ​ളി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​നി​ർ​മ്മാ​താ​ക്ക​ളെ​യെ​ല്ലാം​ ​സ​മീ​പി​ച്ചു.​ നൃ​ത്ത​വും​ ​പാ​ട്ടു​മൊ​ന്നു​മി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥാ​ഗ​തി​ ​അ​വ​രെ​യാ​രെ​യും​ ​ആ​ക​ർ​ഷി​ച്ചി​ല്ല.
അ​ന്ന് ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ഗ​ല്ഭ​നാ​യ​ ​ബി.​സി.​ റോ​യി​ ​ആ​യി​രു​ന്നു.​റേ​യു​ടെ​ ​അ​മ്മ​ ​സു​പ്ര​ഭ​യു​ടെ​ ​ഒ​രു​ ​സു​ഹൃ​ത്തി​ന് ​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​അ​ടു​ത്തു​ ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു.​ മ​ക​ന്റെ​ ​ക​ഴി​വി​ൽ​ ​ഉ​റ​ച്ച​ ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​ ​സു​പ്ര​ഭ​ ​ആ​ ​സു​ഹൃ​ത്തി​നെ​ ​കൊ​ണ്ട് ​ മു​ഖ്യ​മ​ന്ത്രി​യോ​ട് ​വി​വ​രം​ ​പ​റ​ഞ്ഞു​ .​ സ​ർ​ക്കാ​രി​ന്റെ​ ​ഹോം​ ​പ​ബ്ളി​സി​റ്റി​ ​വി​ഭാ​ഗ​ത്തോ​ട് ​ ഈ​ ​ചി​ത്ര​ത്തെ​ ​ഏ​തെ​ങ്കി​ലും​ ​വി​ധ​ത്തി​ൽ​ ​സ​ഹാ​യി​ക്കാ​ൻ​ ​പ​റ്റു​മോ​യെ​ന്ന് ​നോ​ക്കാ​ൻ​ ​ബി.​സി.​റോ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ അ​തി​ന് ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ഫു​ട്ടേ​ജ് ​കാ​ണാ​നൊ​ന്നും​ ​നി​ന്നി​ല്ല.​ മു​ഖ്യ​മ​ന്ത്രി​ക്കു​ ​താ​ത്പര്യ​മു​ള്ള​താ​യി​രി​ക്കു​മെ​ന്ന് ​വി​ശ്വ​സി​ച്ച​ ​അ​യാ​ൾ​ ​ചി​ത്ര​ത്തി​ന്റെ​ ​പേ​രി​ൽ​ ​ആ​കൃ​ഷ്ട​നാ​യി.​ പാ​ത​യു​ടെ​ ​പാ​ട്ടാ​കു​മ്പോ​ൾ​ ​ഇ​ത് ​റോ​ഡ് ​നി​ർ​മ്മാ​ണ​ത്തെ​ ​പ്രോ​ത്സാ​ഹി​ക്കു​ന്ന​ ​ഒ​രു​ ​സോ​ദ്ദേ​ശ​ ​ചി​ത്ര​മാ​കു​മെ​ന്ന് ​അ​യാ​ൾ​ ​ഉ​റ​പ്പി​ച്ചു.​അ​ങ്ങ​നെ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​ബ​ഡ്‌ജ​റ്റി​ൽ​ ​നി​ന്ന് ​പ​ണം​ ​ന​ൽ​കാ​മെ​ന്ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ റേ​യു​ടെ​ ​ചി​ത്ര​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ഫ​ണ്ട് ​ല​ഭി​ച്ച​ത് ​പി.​ഡ​ബ്ളു​‌​ .​ഡി​ ​യി​ൽ​ ​നി​ന്നാ​യി​രു​ന്നു​വെ​ന്ന​താ​ണ് ​കൗ​തു​ക​ക​രം.

റേയുടെ മികച്ച

ചിത്രം ഏത്?

സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രം ഏതായിരുന്നു.?ആസ്വാദകരുടെ അഭിരുചി വ്യത്യസ്ഥമായിരുന്നതിനാൽ പഥേർ പാഞ്ചലി മുതൽ അഗാന്തുക് ( 1991 ) വരെയുള്ള ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എളുപ്പമല്ല.റേയുടെ പ്രതിഭ ലോകത്തെ അറിയിച്ചത് പഥേർ പാഞ്ചലിയായിരുന്നെങ്കിലും ഛബ്ബി ബിശ്വാസിനെ നായകനാക്കിയെടുത്ത ജൽസാഗറാണ് റേ ചെയ്ത ചിത്രങ്ങളിൽ ബൗദ്ധികമായി ഉയർന്നു നിൽക്കുന്നതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.അതേസമയം റേ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത ചിത്രം ചാരുലതയായിരുന്നു. മാധവിമൂഖർജിയും സൗമിത്ര ചാറ്റർജിയും,ശൈലേൻ മൂഖർജിയും മത്സരിച്ചഭിനയിച്ച ചാരുലത ഇന്നും പ്രേക്ഷകരുടെ ആരാധനയേറ്റു വാങ്ങുന്നു.ഉത്തംകുമാറിനെ നായകനാക്കിയെടുത്ത നായക് ഇഷ്ടപ്പെടുന്നവരും കുറവല്ല.1992 ഏപ്രിൽ 23നായിരുന്നു റേയു അന്ത്യം. റേയുടെ ബഹുമാനാർത്ഥം ഓണററി ഓസ്കാർ അദ്ദേഹത്തിന് മോഷൻ പിക്ച്ചേഴ്സ് അക്കാഡമി അധികൃതർ വീട്ടിൽ കൊണ്ടുചെന്ന് നൽകിയിരുന്നു.

കലർപ്പില്ലാത്ത

മനുഷ്യൻ
റേ​ ​ക​ല​ർ​പ്പി​ല്ലാ​ത്ത​ ​മ​നു​ഷ്യ​നാ​യി​രു​ന്നു.​ അ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്വ​ഭാ​വ​ത്തി​ലും​ ​പ്ര​ക​ട​മാ​യി​രു​ന്നു.​ഇ​ന്ദി​രാ​ഗാ​ന്ധി​ ​കേ​ന്ദ്ര​ ​വാ​ർ​ത്താ​ ​വി​ത​ര​ണ​ ​പ്ര​ക്ഷേ​പ​ണ​ ​മ​ന്ത്രി​യു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​മ്പോ​ൾ​ ​ഒ​രി​ക്ക​ൽ​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​വ​ന്നു.​വൈ​കി​ട്ട് ​ റേ​യെ​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ ​ക്ഷ​ണി​ച്ചു.​ അ​ന്ന് ​വൈ​കി​ട്ട് ​റേ​യു​ടെ​ ​കോ​ഫി​ഹൗ​സ് ​സൗ​ഹൃ​ദ​ ​വ​ല​യ​ത്തി​ലെ​ ​ഒ​രു​ ​കൂ​ട്ടു​കാ​ര​ന്റെ​ ​മ​ക​ളു​ടെ​ ​വി​വാ​ഹ​സ​ത്കാ​ര​മാ​യി​രു​ന്നു​ .​അ​തി​ൽ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​റേ​ ​ആ​ ​മ​ക​ൾ​ക്ക് ​വാ​ക്ക് ​ന​ൽ​കി​യി​രു​ന്നു.​ ഇ​ന്ദി​ര​യു​ടെ​ ​ക്ഷ​ണം​ ​അ​റി​യി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ​റേ​ ​ഇ​ങ്ങ​നെ​ ​പ​റ​ഞ്ഞു.​ '​എ​ന്റെ​ ​സു​ഹൃ​ത്തി​ന്റെ​ ​മ​ക​ളു​ടെ​ ​വി​വാ​ഹ​സ​ത്‌കാ​രം​ ​ഇ​ന്ന് ​ഒ​രു​ ​ദി​വ​സ​മേ​യു​ള്ളൂ.​ ഇ​ന്ദി​രാ​ഗാ​ന്ധി​യെ​ ​ഇ​നി​ ​വേ​ണ​മെ​ങ്കി​ലും​ ​കാ​ണാ​മ​ല്ലോ​യെ​ന്ന്.​"​ ​റേ​ ​പോ​യി​ല്ല.അതായിരുന്നു റേ.