ഒരു യാത്രക്കാരനുമായി 4000 കി.മി താണ്ടി വിമാനം

Sunday 02 May 2021 2:04 AM IST

ടെൽ അവീവ്: ഇസ്രയേലിൽ രോഗിയായ ഒരേയൊരു യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ വിമാനം താണ്ടിയത് 4000 കിലോമീറ്റർ ദൂരം. ഇസ്രയേലിന്റെ ദേശിയ വിമാന കമ്പനിയായ എൽ അല്ലിന്റെ ബോയിംഗ്​ 737 ജെറ്റ്​ വിമാനമാണ്​​ ടെൽ അവീവിൽ നിന്ന്​ കാസബ്ലാങ്കയിലേക്ക് ഇത്രയും ദൂരം സഞ്ചരിച്ചത്.

160 സീറ്റുകൾ ഉള്ള വിമാനത്തിൽ ഒറ്റക്ക്​ സഞ്ചരിച്ചത്​ ഇ​​സ്രയേലുകാരനായ ബിസിനസുകാരനാണന്നാണ് വിവരം. വിമാനങ്ങളെ ട്രാക്കു ചെയ്യുന്ന വെബ്​സൈറ്റ്​ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനം ടെൽ അവീവിലെ ​എയർപ്പോർട്ടിൽ നിന്ന്​ ഇന്നലെ ഉച്ചക്ക് ഇസ്രയേൽ സമയം​ 2.20 ന്​ പുറപ്പെട്ട് വൈകുന്നേരം 5.22 ന്​ കാസബ്ലാങ്കയിൽ എത്തിയെന്നാണ് റിപ്പോർട്ട്. പണം നൽകി​ സ്വീകരിക്കുന്ന സേവനങ്ങളിലൊന്നാണിതെന്നാണ് വിമാനകമ്പനി അധികൃതരുടെ വിശദീകരണം.